ബാ​ഗ്ദാ​ദ്: ഇ​റാ​ഖി​ല് കൊവി​ഡ് രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീ​പി​ടുത്ത​ത്തി​ല് 44 മരണം. 67 പേര്‍ക്ക് പരുക്കേറ്റു. തെ​ക്ക​ന്‍ ന​ഗ​ര​മാ​യ നാ​സ​റി​യ​യി​ലെ ഇ​മാം അ​ല് ഹു​സൈ​ന് ആ​ശു​പ​ത്രി​യി​ലാ​ണ് തീപിടുത്തമുണ്ടായത്.

ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന് സെ​ന്റ​റി​ലാ​ണ് തീ​പി​ടി​ച്ച​ത്. ചി​കി​ത്സ​യി​ല് ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ളെ ഇ​വി​ടെ നി​ന്നും മാ​റ്റി. ആ​ശു​പ​ത്രി​യി​ല് ര​ക്ഷാ​പ്ര​വ​ര്​ത്ത​നം ന​ട​ക്കു​ക​യാ​ണ്. ഓ​ക്സി​ജ​ന്‍ ടാ​ങ്ക് പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക