മൈസൂര്‍(കര്‍ണാടക) : കണ്ണില്‍ നിന്ന് ചെറിയ കല്‍ക്കഷ്‌ണങ്ങള്‍ പുറത്ത് വരുന്നതില്‍ ചികിത്സ തേടി കര്‍ണാടക – മൈസൂര്‍ ജില്ലയിലെ ഹുന്‍സൂര്‍ താലൂക്കില്‍ നിന്നുള്ള വിജയ എന്ന 35 വയസ്സുകാരി. കുറച്ച്‌ ദിവസം മുമ്ബ് തലവേദന അനുഭവപ്പെട്ടെന്നും ആ സമയം മുതലാണ് കണ്ണില്‍ നിന്ന് കണ്ണുനീരിനോടൊപ്പം കല്‍ക്കഷ്‌ണങ്ങള്‍ പുറത്തേക്ക് വരുന്നതെന്നും യുവതി പറയുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോള്‍ കണ്ണിന് തകരാറുണ്ടെന്ന് കണ്ടെത്തി.

വിജയയോട് നേത്രരോഗ വിദഗ്‌ധന്‍റെ അടുത്ത് ചികിത്സ തേടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍ നിര്‍ദേശിക്കുകയായിരുന്നു. മൈസൂരിലെ കെ ആര്‍ ആശുപത്രിയിലെ നേത്ര രോഗ വിദഗ്‌ധന്‍റെ അടുത്ത് വിജയ ചികിത്സ തേടി. എന്നാല്‍ പരിശോധന റിപ്പോര്‍ട്ട് വന്നുകഴിഞ്ഞാലേ ഇതിന്‍റെ കാരണം എന്താണെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഡോക്‌ടര്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ വേദന അനുഭവപ്പെടുന്നുവെന്നും തലയില്‍ നിന്ന് എന്തോ ഉരുണ്ടുവീഴുന്നത് പോലെ തോന്നുകയും മുഖം മുഴുവന്‍ കുത്തി തുളയ്‌ക്കുന്ന അവസ്ഥയുമാണുള്ളതെന്നും വിജയ പറയുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് കല്‍ക്കഷ്‌ണങ്ങള്‍ കണ്ണില്‍ നിന്ന് വീഴുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. 200ലധികം കല്‍ക്കഷ്‌ണങ്ങള്‍ ഇതുവരെ കണ്ണില്‍ നിന്ന് വീണിട്ടുണ്ട്. മറ്റുള്ളവരോട് സംഭവം പറഞ്ഞപ്പോള്‍ താന്‍ കള്ളം പറയുകയാണെന്നാണ് അവര്‍ ആദ്യം ധരിച്ചത്. കാഴ്‌ച ശക്തി ശരിയാണെന്നും എന്നാല്‍ വേദനയുണ്ടെന്നും വിജയ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക