ദോഹ: ആവേശക്കൊടുമുടിയേറിയ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി അര്‍ജന്റീന സെമി ഫൈനലില്‍ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി.

നെതര്‍ലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ഹീറോ. നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്‌ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യവസാനം ആവേശം നിറഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും രണ്ട് ഗോള്‍ വീതം അടിച്ച്‌ സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്. എന്നാല്‍ അധിക സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിന് വഴി മാറുകയായിരുന്നു. അര്‍ജന്റീന ജയമുറപ്പിച്ച ഘട്ടത്തില്‍ ഇന്‍ജുറി ടൈമില്‍ വീണു കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ചാണ് നെതര്‍ലന്‍ഡ്‌സ് ഒപ്പമെത്തിയത്.

90 മിനുറ്റുകളിലും 10 മിനുറ്റ് ഇഞ്ചുറിസമയത്തും 1-2ന് പിന്നിലായിരുന്ന നെതര്‍ലന്‍ഡ്സ് രണ്ട് മിനുറ്റിനുള്ളില്‍ സമനില ഗോള്‍ കണ്ടെത്തിയതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടത്. ഇരു ടീമുകളും 2-2ന് സമനില പാലിക്കുകയായിരുന്നു. മഞ്ഞക്കാര്‍ഡുകളുടെ പ്രളയവും ഇരു ടീമുകളുടേയും വീറും പോരുമായി മത്സരം ആവേശമായി.

ആദ്യ പകുതിയില്‍ മൊളീനയും രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ മെസ്സിയുമാണ് നീലപ്പടക്കായി ഗോള്‍ നേടിയത്. പരുക്കന്‍ അടവുകള്‍ കയ്യാങ്കളി വരെ എത്തിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരെ അവസാന നിമിഷം നേടിയ സമനില ഗോളാണ് മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീട്ടാന്‍ നെതര്‍ലന്‍ഡ്‌സിന് വഴി ഒരുക്കിയത്. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ അര്‍ജന്റീന ബോക്‌സില്‍ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ചാണ് നെതര്‍ലന്‍ഡ്‌സ് മത്സരത്തില്‍ ആയുസ് നീട്ടിയെടുത്തത്.

നെതര്‍ലന്‍ഡ്‌സിനായി പകരക്കാരന്‍ താരം വൗട്ട് വെഗ്ഹോസ്റ്റ് ഇരട്ടഗോള്‍ നേടി. 83, 90പ്ലസ് വണ്‍0 മിനിറ്റുകളിലായിരുന്നു വെഗ്‌ഹോസ്റ്റിന്റെ ഗോളുകള്‍. അര്‍ജന്റീനയ്ക്കായി അര്‍ജന്റീനയ്ക്കായി നഹുവേല്‍ മൊളീന (35ാം മിനിറ്റ്), സൂപ്പര്‍താരം ലയണല്‍ മെസ്സി (73ാം മിനിറ്റ്, പെനല്‍റ്റി) എന്നിവരാണ് ലക്ഷ്യം കണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക