മലപ്പുറം: വയനാട്, മലപ്പുറം ജില്ലകളില്‍ കോഴിക്കോട്​ പ്രിവന്‍റിവ്​ കസ്​റ്റംസ്​ ഡിവിഷന്‍ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ടു​ കോടിയോളം രൂപ പിടികൂടി.

മലപ്പുറം വി.കെ. പടിയിലെ കാട റഫീഖ്​ എന്നറിയപ്പെടുന്ന മുഹമ്മദ്​ റഫീഖ്​, സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ്​ റാഷിദ്​ എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. രഹസ്യ വിവരത്തി​െന്‍റ അടിസ്ഥാനത്തില്‍ കോഴിക്കോട്​, മലപ്പുറം, വയനാട്​ ജില്ലകളിലെ പ്രിവന്‍റിവ്​ യൂനിറ്റ്​ ഉദ്യോഗസ്ഥരാണ്​ പരിശോധന നടത്തിയത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റഫീഖി​െന്‍റ വീട്ടില്‍ അടുക്കളയിലെ സ്​റ്റോര്‍ റൂമില്‍ ഒളിപ്പിച്ച ലോക്കറില്‍നിന്ന്​ ഒരു കോടി രൂപയും കട്ടിലിനടിയില്‍നിന്ന്​ 58 ലക്ഷവുമാണ്​ കണ്ടെടുത്തത്​.സുല്‍ത്താന്‍ ബത്തേരിയില്‍ റഫീഖി​െന്‍റ ഭാര്യാസഹോദര​െന്‍റ വീട്ടില്‍ നിന്നാണ് 50 ലക്ഷത്തോളം രൂപ കിടപ്പുമുറിയില്‍ ഒളിപ്പിച്ച ലോക്കറില്‍ കണ്ടെത്തിയത്.

funflickz ചാനലിന്റെ പുതിയ ഷോർട്ട് മൂവി “ദൊരോത്തി ” കാണാൻ ഈ ലിങ്കിൽ click ചെയ്യുക.
https://youtu.be/tQnojFx0bkQ

റഫീഖി​െന്‍റ സഹോദരന്‍ വി.കെ. പടി സ്വദേശി മുഹമ്മദ് ഷഫീഖി​െന്‍റ വീട്ടിലും പരിശോധന നടന്നു. സ്വര്‍ണക്കടത്ത്​ സംഘങ്ങളുമായി റഫീഖിന് ബന്ധമുണ്ടോ എന്നതും ​റഫീഖി​െന്‍റ മറ്റു ബന്ധങ്ങളും കസ്​റ്റംസ് അന്വേഷിക്കുന്നുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക