നവംബര്‍ 19 ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (AIBEA) അംഗങ്ങളാണ് പണി മുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. നവംബര്‍ 19 ന് ആഹ്വാനം ചെയ്തിരിയ്ക്കുന്ന പണിമുടക്ക് ഇന്ത്യയിലുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്നാണ് സൂചന. ബാങ്ക് യൂണിയനുകളില്‍ സജീവമായതിന്‍റെ പേരില്‍ ജീവനക്കാരെ തിരഞ്ഞുപിടിച്ച്‌ ഇരകളാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത് എന്ന് എഐബിഇഎ ജനറല്‍ സെക്രട്ടറി സിഎച്ച്‌ വെങ്കിടാചലം പറഞ്ഞു.

അതേസമയം, ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ All India Bank Employees’ Association (AIBEA) അംഗങ്ങള്‍ നടത്തുന്ന പണിമുടക്ക് നവംബര്‍ 19ന് രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കുമെന്ന് മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എഐബിഇഎ (AIBEA) ജനറല്‍ സെക്രട്ടറി സിഎച്ച്‌ വെങ്കിടാചലം പറയുന്നതനുസരിച്ച്‌, സമീപകാലങ്ങളില്‍ ജീവനക്കാരുടെ നേര്‍ക്ക്‌ ഉണ്ടാകുന്ന അതിക്രമ സംഭവങ്ങള്‍ വര്‍ദ്ധിക്കുക മാത്രമല്ല, ഇതിലെല്ലാം പൊതുവായ ഒരു സംഗതി കാണുവാന്‍ കഴിയുന്നുണ്ട്. അതായത്, ഇരയാക്കപ്പെടുന്നവരില്‍ ഭൂരിഭാഗവും യൂണിയനില്‍ സജീവമായ അംഗങ്ങളാണ് എന്നതാണ് അത്. അതിനാല്‍, AIBEA ഇത്തരത്തിലുള്ള സംഭവങ്ങളെ ചെറുക്കാനും തിരിച്ചടിക്കാനും ശ്രമിക്കേണ്ടതുണ്ട്, വെങ്കിടാചലം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുകൂടാതെ, നിരവധി ബാങ്കുകള്‍ എഐബിഇഎ യൂണിയന്‍ നേതാക്കളെ പിരിച്ചുവിടുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട്. സൊനാലി ബാങ്ക്, എംയുഎഫ്ജി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോയത്, അദ്ദേഹം പറഞ്ഞു. നിരവധി ബാങ്കുകള്‍ ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഐഡിബിഐ ബാങ്ക് എന്നിവ നിരവധി ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ ജോലിക്കാരെ നിയമിക്കുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം രാജ്യവ്യാപക പണിമുടക്കിന് മുന്‍പായി എഐബിഇഎ അംഗങ്ങള്‍ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. പ്രതിഷേധം നടക്കുന്ന ദിവസങ്ങളില്‍ ബാങ്ക് ശാഖകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെങ്കിലും സമരം യാഥാര്‍ഥ്യമായാല്‍ സേവനങ്ങളെ ബാധിച്ചേക്കാമെന്ന് ബാങ്ക് ഓഫ് ബറോഡ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക