കേരള മുഖ്യമന്ത്രിയും സർക്കാരുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്ന യുദ്ധത്തിലാണ്. പ്രതിപക്ഷത്തേക്കാൾ രൂക്ഷമായി സർക്കാരിനെ വിമർശിക്കുന്നതും സർക്കാർ നടത്തുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതും ഇപ്പോൾ ഗവർണർ ആണ് എന്ന് തന്നെ പറയാം. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ നടപടിക്രമങ്ങൾ പാലിക്കാത്തത് ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്ത് നൽകിയതിന് പിന്നാലെ ഗവർണർ ചില ചോദ്യങ്ങൾ സർക്കാരിനോട് ഉന്നയിച്ചിരിക്കുകയാണ്. ഈ ചോദ്യങ്ങൾ വലിയ രീതിയിൽ പ്രസക്തമാണ് കാരണം ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് ഗവർണർ സർക്കാരിനോട് ചോദിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ ചോദ്യങ്ങളില്‍ ചിലത്:-

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലുള്ളവര്‍ ജോലി തേടി നാടുവിടുമ്ബോ‍ള്‍ മന്ത്രിമാര്‍ 2 വര്‍ഷത്തേക്ക് 50 പേരെ പഴ്സനല്‍ സ്റ്റാഫാക്കി വച്ച്‌ ജീവിതകാലം മുഴുവന്‍ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരമുണ്ടാക്കികൊടുക്കുന്നത് ഖജനാവിന്റെ കൊള്ളയല്ലാതെ മറ്റെന്താണ്?∙

യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികളില്‍ ഏറ്റവുമധികം കേരളത്തില്‍ നിന്നായത് എന്തുകൊണ്ടാണ്? കേരളത്തില്‍ പണമുള്ളവര്‍ സ്വകാര്യസര്‍വകലാശാല തുടങ്ങാന്‍ തമിഴ്നാടും കര്‍ണാടകയും തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്?

ഗവര്‍ണര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ലക്ഷ്മണ രേഖയുണ്ട്. ഗവര്‍ണറുടെ ഫോണ്‍ കോളിനും കത്തിനും മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുന്നത് ലക്ഷ്മണരേഖ കടക്കുന്നതായി നിങ്ങള്‍ക്കു തോന്നുന്നില്ലേ?

കേന്ദ്ര സര്‍ക്കാരിലെ ഒരു സെക്രട്ടറി എന്നെ കാണാന്‍ കഴിഞ്ഞ ദിവസം കേരള ഹൗസില്‍ വരാനിരുന്നതാണ്. മുഖ്യമന്ത്രി അതേ ദിവസം അവിടെയുണ്ടെന്നറിഞ്ഞയുടന്‍ എന്റെ സ്റ്റാഫിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞു- ‘ഞാന്‍ ഇന്നു വരില്ല, ഞാന്‍ വന്നാല്‍ അവര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് ചെയ്യും.’ കേരളത്തിലെ സര്‍ക്കാരിനു കീഴില്‍ ഭയത്തോടെയല്ലേ ആളുകള്‍ ജീവിക്കുന്നത്?

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക