കോഴിക്കോട്: പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയില്‍ ബുധനാഴ്ചയുണ്ടായ മലവെള്ളപ്പാച്ചിലില്‍ നടുങ്ങി സഞ്ചാരികള്‍. നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. അവധി ദിനമായതിനാല്‍ ഏറെ സഞ്ചാരികളുണ്ടായിരുന്നു. മേഖലയില്‍ ആ സമയത്ത് മഴയുണ്ടായിരുന്നില്ല. എന്നാല്‍, പൊടുന്നനെ മലവെള്ളം കുത്തിയൊഴുകുകയായിരുന്നു. തുഷാരഗിരി വനമേഖലയില്‍ പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ:

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക