ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ നാടന്‍പാട്ട് പാടി മലയാളത്തിന്റെ അഭിമാനം നഞ്ചിയമ്മ. ഏറ്റവും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു നഞ്ചിയമ്മയുടെ പാട്ട്. ദാദാസാഹെബ് ഫാല്‍ക്കെ പുരസ്കാര ജേത്രി ആശാ പരേഖിനൊപ്പമിരുന്നാണ് നഞ്ചിയമ്മ പാടിയത്.

പുരസ്കാരത്തിന് അര്‍ഹയാക്കിയ ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലെ ഗാനമാണ് നഞ്ചിയമ്മ ആശാ പരേഖിന് വേണ്ടി പാടിയത്. നഞ്ചിയമ്മ പാടുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. നഞ്ചിയമ്മയുടെ പാട്ട് കേട്ട് സംഘാടകരും കേന്ദ്രമന്ത്രിമാരും അടക്കം അടുത്തേക്ക് വരുന്നതും കൈയ്യടിച്ച്‌ താളം പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഒട്ടും പരിഭ്രമിക്കാതെ തനത് ഭാവത്തില്‍ പാട്ടുപാടി പുഞ്ചിരിക്കുന്ന നഞ്ചിയമ്മയ്‌ക്ക് ആശാ പരേഖും കേന്ദ്ര മന്ത്രിമാരായ അനുരാഗ് ഠാക്കൂറും എല്‍ മുരുഗനും നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നഞ്ചിയമ്മ പാടുന്ന വീഡിയോ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തേ, രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും മികച്ച ഗായികയ്‌ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങിയപ്പോള്‍ എഴുന്നേറ്റ് നിന്ന്, കരഘോഷത്തോടെയാണ് സദസ്സ് നഞ്ചിയമ്മയെ ആദരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക