മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് ഒരുവേള സംശയിക്കേണ്ടിയിരിക്കുന്നു, അത്രയേറെ പ്രിയങ്കരിയാണ് മലയാളികള്‍ക്ക് മഞ്ജു. സിനിമയില്‍ അരങ്ങേറ്റം കുറിച്ച തൊണ്ണൂറുകളുടെ പകുതിയിലും, പിന്നീട് 14 വര്‍ഷത്തോളം സിനിമ വിട്ടു നിന്ന കാലത്തും തിരികെ എത്തിയപ്പോഴുമെല്ലാം ഏറെ സ്നേഹത്തോടെയും സ്വന്തം വീട്ടിലെ കുട്ടിയെ എന്നതുപോലെയാണ് മലയാളികള്‍ മഞ്ജുവിനെ ചേര്‍ത്തുപിടിച്ചത്. പൊതുവെ സൂപ്പര്‍സ്റ്റാര്‍ പട്ടം നായകന്‍മാര്‍ക്ക് മാത്രം കല്‍പ്പിച്ചുകൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും സൂപ്പര്‍സ്റ്റാര്‍ ആയി മാറി.

സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികള്‍ക്ക് ഏറെയിഷ്ടമാണ്. സ്ക്രീനിനു പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങള്‍ കാണാനുമൊക്കെ ആരാധകര്‍ക്ക് താല്‍പ്പര്യമേറെയാണ്. നടിയെന്ന രീതിയില്‍ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മഞ്ജുവിനോട് ഏറെ ബഹുമാനവും സ്നേഹവും സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മഞ്ജു വാര്യർ എന്ത് ചെയ്താലും മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിക്കും. ഇത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് മുൻകാലത്ത് ചില വേദികളിലും പരിപാടികളിലും മഞ്ജു പാട്ടുപാടിയത് ആണ്. ഇതിൽ ഏറെ പ്രചാരം നേടുന്നത് കമൽഹാസൻ ചിത്രങ്ങളിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഗുണയിലെ കൺമണി എന്ന ഗാനം മഞ്ജു ആലപിച്ചതാണ്. വീഡിയോ ഇവിടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക