ഇന്ത്യന്‍ പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. അതിനാല്‍ തന്നെ രാജ്യത്തെ എല്ലായിടങ്ങളിലും ഐഡന്റിറ്റി കാര്‍ഡായി ആധാര്‍ ആവശ്യപ്പെടുന്നുണ്ട്. അതായത് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മുതല്‍ ഇന്ന് ആധാര്‍ കാര്‍ഡ് വേണം. തിരിച്ചറിയല്‍ രേഖ എന്ന നിലയില്‍ ആധാര്‍ കാര്‍ഡില്‍ ഉപഭോക്താവിന്റെ പേര്, താമസ വിലാസം, വിരലടയാളം, ഐറിസ് സ്കാനുകള്‍ തുടങ്ങിയ ബയോമെട്രിക് ക്രെഡന്‍ഷ്യലുകള്‍ ഉളപ്പടെ സ്വകാര്യ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു.

ആധാറില്‍ ഉപഭോക്താവിന്റെ വ്യക്തിഗത വിവരങ്ങള്‍ ധാരാളം ഉള്ളതിനാല്‍, ആധാര്‍ എല്ലായ്‌പ്പോഴും സുരക്ഷിതമായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. എല്‍ന്നാല്‍ പലര്‍ക്കും ഇത് എങ്ങനെ ചെയ്യണമെന്ന് അറിയില്ല. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് എസ്‌എംഎസ് വഴി അവരുടെ ആധാര്‍ നമ്ബറുകള്‍ ലോക്ക് ചെയ്യാനും അണ്‍ലോക്ക് ചെയ്യാനും കഴിയും. ഇത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആധാര്‍ നമ്ബര്‍ ലോക്ക് ചെയ്യുന്നത് വളരെ എളുപ്പമാണ്. ഇങ്ങനെ ലോക്ക് ചെയ്ത കഴിഞ്ഞാല്‍ ആര്‍ക്കും നിങ്ങളുടെ ആധാര്‍ നമ്ബര്‍ ഉപയോഗിക്കാനോ അതിലൂടെ പരിശോധന നടത്താനോ കഴിയില്ല. ഒരു വ്യക്തി സ്ഥിരീകരണത്തിനായി നിങ്ങളുടെ ആധാര്‍ നമ്ബര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ ഉപയോഗിക്കേണ്ടതുണ്ട്. നിങ്ങളുടെ ആധാര്‍ കാര്‍ഡുകളുടെ ദുരുപയോഗം ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും.

വെര്‍ച്വല്‍ ഐഡന്റിഫിക്കേഷന്‍ വഴി നിങ്ങളുടെ ആധാര്‍ കാര്‍ഡുകള്‍ എങ്ങനെ ലോക്ക് ചെയ്യാം :

നിങ്ങളുടെ ആധാര്‍ നമ്ബര്‍ ലോക്ക് ചെയ്യുന്നതിന് യുഐഡിഎഐ വെബ്‌സൈറ്റ് (https://resident.uidai.gov.in/aadhaar-lockunlock) സന്ദര്‍ശിക്കാം, ‘എന്റെ ആധാര്‍’ എന്ന തലക്കെട്ടിന് താഴെയുള്ള ആധാര്‍ ലോക്ക് & അണ്‍ലോക്ക് സേവനങ്ങളില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ എങ്ങനെ ആധാര്‍ ലോക്ക് ചെയ്യാം എന്ന വിശദാംശങ്ങള്‍ ഉണ്ട്. യുഐഡിഎഐ ലോക്ക് റേഡിയോ ബട്ടണ്‍ തിരഞ്ഞെടുത്ത് യുഐഡിഎഐ നമ്ബര്‍, മുഴുവന്‍ പേര്, പിന്‍ കോഡ് എന്നിവ നല്‍കുക. ഒട്ടിപി ലഭിക്കാന്‍, 1947-ലേക്ക് നിങ്ങളുടെ ആധാര്‍ നമ്ബറിന്റെ 4, 8 നമ്ബറുകള്‍ക്ക് ശേഷം LOCKUID എന്ന് എഴുതിയ സന്ദേശം അയക്കുക. ഒട്ടിപി ലഭിച്ചു കഴിഞ്ഞാല്‍ സമര്‍പ്പിക്കുക എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം, നിങ്ങളുടെ ആധാര്‍ നമ്ബര്‍ വെരിഫിക്കേഷനായി ഉപയോഗിക്കാന്‍ ആര്‍ക്കും കഴിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക