ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഗാ​ന്ധി കു​ടും​ബ​ത്തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ലെ​ന്ന് സോണിയാ ഗാ​ന്ധി. മ​ത്സ​രി​ക്കു​ന്ന എ​ല്ലാ​വ​രെ​യും ഒ​രേ പോ​ലെ പ​രി​ഗ​ണി​ക്കും. ത​ന്‍റെ സ​ന്ദേ​ശം പാ​ര്‍​ട്ടി​യു​ടെ താഴേ​ത​ട്ടി​ലേ​യ്ക്ക് എ​ത്തി​ക്കാ​നും സോ​ണി​യ നി​ര്‍​ദേ​ശം ന​ല്‍​കി.

രാ​ഹു​ല്‍ ഗാ​ന്ധി അ​ധ്യ​ക്ഷ​നാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ല പി​സി​സി​ക​ളും പ്ര​മേ​യം പാ​സാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സോ​ണി​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​ന്ധി കുടുംബം സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന ആ​ളെ പി​ന്തു​ണ​യ്ക്കാ​ന്‍ കേ​ര​ള ഘ​ട​ക​മു​ള്‍​പ്പെ​ടെ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാ​ജ​സ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും ശ​ശി തരൂ​ര്‍ എം​പി​യും അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് നി​ല​വി​ലെ സൂ​ച​ന. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ പ​ദ​വി ഏറ്റെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ താ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​യാ​ളെ രാജസ്ഥാ​ന്‍ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ഉ​ള്‍​പ്പ​ടെ​യു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ഗെ​ഹ്‌​ലോ​ട്ട് സോ​ണി​യ​യ്ക്ക് മു​ന്നി​ല്‍ വ​ച്ചു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ര്‍ 17-നാ​ണ് അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി അ​ടു​ത്ത ദി​വ​സം ത​ന്നെ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങും. ക​ഴി​ഞ്ഞ ദി​വ​സം വോ​ട്ട​ര്‍ പ​ട്ടി​ക​യും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. വോ​ട്ട​വ​കാ​ശം ഉ​ള്ള​വ​ര്‍​ക്ക് മാ​ത്ര​മാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക കാ​ണാ​ന്‍ കഴിയുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക