പത്തൊന്‍പതാം നൂറ്റാണ്ടിന്റെ (Pathonpatham Noottandu) ട്രെയ്‌ലര്‍ ഒരു കോടി യുട്യൂബ് വ്യൂസ് പിന്നിട്ടു. ട്രെയ്‌ലര്‍ റിലീസ് ചെയ്ത് ഏഴു ദിവസം കൊണ്ടാണ് ഒരു കോടി എത്തിയത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ വിനയന്‍ (Vinayan) സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 8നാണ് റിലീസ്. ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിജു വില്‍സന്‍ (Siju Wilson) കേന്ദ്ര കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കും.

‘ടീസര്‍ ഇറങ്ങിയ അന്ന് മുതല്‍ സിനിമാ ആസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ ചിത്രം കാത്തിരിക്കുകയാണ്. ഇതിന് പിന്നാലെ വന്ന ട്രെയ്‌ലര്‍ അവര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇത്രയും സ്വീകാര്യത ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്ന്’ സംവിധായകന്‍ വിനയന്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംവിധായകന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്ബതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി. പ്രവീണ്‍, ബൈജു ​ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്ബന്‍ വിനോദ്, സുദേവ് നായര്‍, ഗോകുലം ​ഗോപാലന്‍, വിഷ്ണു വിനയന്‍, ടിനി ടോം, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്ഫ്ടികം ജോര്‍ജ്, സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ബൈജു എഴുപുന്ന, സുന്ദര പാണ്ഡ്യന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക