മംഗളൂരു: നഗരത്തിലെ പബ്ബില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ അതിക്രമം. പബ്ബില്‍നിന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടു. കഴിഞ്ഞദിവസം രാത്രി മംഗളൂരു ബാല്‍മാതയിലെ ‘റീസൈക്കിള്‍’ പബ്ബിലായിരുന്നു സംഭവം. പബ്ബിലേക്ക് ഇരച്ചെത്തിയ പ്രവര്‍ത്തകര്‍ പാര്‍ട്ടി നിര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളോട് പബ്ബില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

പബ്ബിലെത്തിയ വിദ്യാര്‍ത്ഥികള്‍ അസാന്മാര്‍ഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നെന്ന് ആരോചിച്ചായിരന്നു അതിക്രമം. പെണ്‍കുട്ടികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നത് തടഞ്ഞ പ്രവര്‍ത്തകര്‍, പബ്ബിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോടെല്ലാം ഉടന്‍ പുറത്തുപോകാനും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതായും ആരോപണമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞദിവസങ്ങളില്‍ ചില കോളജ് വിദ്യാര്‍ത്ഥികളുടെ അശ്ലീല വീഡിയോ പ്രചരിച്ചിരുന്നതായും ഇതേ കോളജിലെ വിദ്യാര്‍ത്ഥികളാണ് പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതെന്നും ബജ്‌റംഗ് ദള്‍ ജില്ലാനേതാവ് ശരണ്‍ പ്രതികരിച്ചു. അതിനാലാണ് തങ്ങളുടെ പ്രവര്‍ത്തകര്‍ പബ്ബിലെത്തി പാര്‍ട്ടി നിര്‍ത്തിച്ചതെന്നും ശരണ്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക