മുസ്ലീം സഹപ്രവർത്തകർക്കൊപ്പം വിനോദയാത്ര പോയതിന് ഹിന്ദു സ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുനിർത്തി മർദിച്ചു. കർണാടകയിലെ മടിക്കേരിയിലാണ് സംഭവം. മംഗളൂരുവിൽ നിന്ന് മടിക്കേരിയിലെത്തിയ സംഘത്തെ ബജ്‌റംഗ്ദൾ, ഹിന്ദു ജാഗരണിക വേദി പ്രവർത്തകർ ചേർന്ന് തടഞ്ഞ് പോലീസിന് കൈമാറി.

യുവതികളും യുവാക്കളും വന്ന കാർ പരിശോധിക്കുകയും യുവാക്കളെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. യുവാക്കളുടെയും യുവതികളുടെയും ചിത്രം സഹിതം ബജ്‌റംഗ് ദൾ തുമാകുരു താലൂക്ക് സമിതി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ബജ്‌റംഗ്ദൾ മേഖലയിൽ ഇതിനു മുൻപും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക