മലയാള സിനിമാ ഇൻഡസ്ട്രിയിലെ യുവ നായികമാർക്കിടയിലെ ശ്രദ്ധേയയായ അഭിനേത്രിയാണ് അഹാന കൃഷ്ണകുമാർ. ഒരുകാലത്ത് മലയാള സിനിമയിൽ വില്ലനായും സഹനടനായും തിളങ്ങിയ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ താരം ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റെ അഭിനയത്തിനപ്പുറം അവതാരകയായും മോഡലിംഗ് മേഖലയിലും ഏറെ തിളങ്ങാനും ഇവർക്ക് സാധിച്ചിരുന്നു.

ഇപ്പോൾ ഇതാ തന്റെ അസാധ്യമായ മെയ് വഴക്കം തെളിയിക്കുന്ന റീൽസ് വീഡിയോയുമായി ആരാധകരെയും സോഷ്യൽ മീഡിയയെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ് താരം. മറ്റുള്ള ബോഡി ഫിറ്റ്നസ് വീഡിയോകളിൽ നിന്നും വ്യത്യസ്തമായി മറ്റു പലർക്കും വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കാത്ത ഒരു അഭ്യാസവുമായിട്ടാണ് അഹാന ഇപ്പോൾ എത്തിയിട്ടുള്ളത്. വലതുകാൽ ചുവരിലേക്ക് ചേർത്തുവച്ചു കൊണ്ട് തിരിഞ്ഞു നിൽക്കുകയും പൊടുന്നനെ ഇരുകാലുകളും മുകളിലേക്ക് ഉയർത്തിക്കൊണ്ട് കൈകൾ നിലത്തുറപ്പിച്ച് അവയിൽ ഉയർന്നു നിൽക്കുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“ഇപ്പോഴിത് ഏറെ രസകരമാണ്” എന്ന ക്യാപ്ഷനിൽ പങ്കുവെച്ച ഈ ഒരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. മാത്രമല്ല താരത്തിന്റെ മെയ് വഴക്കത്തെ പ്രശംസിച്ചുകൊണ്ട് ആരാധകർ ഉൾപ്പെടെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി രംഗത്തുവരുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിട്ടുള്ള വൈ പോസ് ചലഞ്ച് എന്ന ഈ ചലഞ്ച് സണ്ണിലിയോൺ ചെയ്ത് കയ്യടി നേടിയിട്ടുള്ളതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക