കൊച്ചി: വണ്ടിനെ തുരത്താന്‍ എല്ലാവരും ശ്രമിക്കുമ്ബോള്‍, അതിനെ വളര്‍ത്താനാണ് ഞാറയ്ക്കല്‍ സ്വദേശി ദീപുവിന് ഇഷ്ടം. വെറുതേ, ഹോബിക്ക് വളര്‍ത്തുന്നതല്ല.വരുമാനമുണ്ടാക്കാന്‍ തന്നെ. അഞ്ഞൂറിലധികം വണ്ടുകളുടെ ശേഖരമുണ്ട് വീട്ടില്‍. മീല്‍ വേം വണ്ടുകളുടെ ലാര്‍വ വിറ്റാണ് കാശുണ്ടാക്കുന്നത്. കേരളത്തില്‍ ആവശ്യക്കാരില്ല. പക്ഷേ, ഉത്തരേന്ത്യയില്‍ ആവശ്യക്കാര്‍ ധാരാളമുണ്ട്. ചില അലങ്കാര പക്ഷികളുടെ ഇഷ്ടഭക്ഷണമാണ് ഈ ലാര്‍വകള്‍.

ഡ്രൈവറായിരുന്ന ദീപു വര്‍ഷങ്ങള്‍ക്കു മുമ്ബേ പക്ഷി​കളുമായി ചങ്ങാത്തത്തിലാണ്. വീടിന്റെ ടെറസി​ലെ കൂടുകളില്‍ പലയിനം പറവകളുണ്ട്. തീറ്റയ്ക്ക് വി​ലയേറി​യപ്പോഴാണ് ഫിഞ്ച്, ജാവ കൊനൂറുള്‍പ്പെടെ ചിലയിനം പക്ഷികള്‍ക്ക് നല്‍കാവുന്ന ലാര്‍വകളെ കുറഞ്ഞ ചെലവില്‍ വളര്‍ത്തിയെടുക്കാമെന്ന് അറിഞ്ഞത്. പൂനെയില്‍നി​ന്ന് ലാര്‍വകളെ എത്തിച്ച്‌ ആദ്യംതീറ്റയായി നല്‍കി. പി​ന്നെ വണ്ടുകളെ വളര്‍ത്തി ലാര്‍വ ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചു. അത് വി​ജയമായി​. സോഷ്യല്‍ മീഡിയയിലെ പക്ഷിവളര്‍ത്തല്‍ സൗഹൃദങ്ങളിലൂടെയാണ് ഉത്തരേന്ത്യന്‍ ബന്ധം സ്ഥാപിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പഞ്ചാബ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ ഓര്‍ഡറുകള്‍. രണ്ടരമാസം മാത്രം ആയുസുള്ള വണ്ടുകള്‍ വളര്‍ച്ചയെത്തിയാല്‍ പിന്നെ മുട്ടയിടുന്നതിന് കൈയും കണക്കുമുണ്ടാകില്ല. 500 മുതല്‍ ആവശ്യപ്പെടുന്നത്ര എണ്ണം കൊറിയറില്‍ അയച്ചുകൊടുക്കും. മത്സ്യ തീറ്റയായും ലാര്‍വകളെ വാങ്ങുന്നവരുണ്ട്.

നിഖിതയാണ് ഭാര്യ. മക്കള്‍: മരിയ, മിയ.

ഒരു ലാര്‍വയുടെ വില:

Rs.1

ഒരു പായ്ക്കറ്റില്‍

500 ലാവ

ലാഭം 95%

ട്രേകളില്‍ ഗോതമ്ബ് തവിടുനിറച്ച്‌ അതിലാണ് ലാര്‍വയെ വളര്‍ത്തുന്നത്. രണ്ട് ആഴ്ചയോടെ ലാര്‍വകള്‍ വണ്ടുകളാകും. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ പ്രജനനം തുടങ്ങും. മുട്ടകള്‍ വിരിഞ്ഞാല്‍ വണ്ടുകളെ മറ്റൊരു ട്രേകളിലേക്ക് മാറ്റും. ഇത് തുടരും. മുടക്കുമുതലിന്റെ 95 ശതമാനവും ലാഭം.

ഉരുളക്കിഴങ്ങ്

ലാര്‍വകള്‍ക്കും വണ്ടുകള്‍ക്കും ഉരുളക്കിഴങ്ങാണ് പ്രധാന തീറ്റ. ലാര്‍വകളില്‍ പ്രോട്ടീന്‍ സമ്ബത്ത് ഏറെയാണ്. പക്ഷികള്‍ക്ക് ഇഷ്ടവും അവയുടെ ആരോഗ്യത്തി​ന് നല്ലതുമാണ്.

‘പക്ഷികള്‍ക്ക് തീറ്റ നല്‍കാനായി തുടങ്ങിയതാണ് വണ്ട് വളര്‍ത്തല്‍. ഇന്നിപ്പോള്‍ ഭേദപ്പെട്ട വരുമാനം ലഭിക്കുന്നുണ്ട് ‘ -ദീപു ആന്റണി

കടപ്പാട്: കേരളകൗമുദി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക