പ്രൊഫഷണല്‍ നെറ്റ്‌വര്‍ക്കിംഗിന് സഹായിക്കുന്ന മികച്ചൊരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ലിങ്ക്ഡ്‌ഇന്‍. ഒരു യുവതി തന്റെ ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈലില്‍ ലൈംഗിക തൊഴിലില്‍ പ്രവൃത്തിപരിചയമുണ്ടെന്ന് നല്‍കിയതിന് സോഷ്യല്‍ മീഡിയയില്‍ വന്‍ചര്‍ച്ചകളാണ് നടന്നുവരുന്നത്.

യുവതിയുടെ ധൈര്യത്തെ പുകഴ്ത്തിയും പിന്തുണച്ചും നിരവധി പേര്‍ പോസ്റ്റിന് താഴേ ആശംസയുമായി എത്തി. ഏരിയല്‍ എഗോസി എന്ന യുവതിയാണ് സെക്സ് വര്‍ക്കിനെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുന്നത്. സെക്‌സ് ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതിലെ വിലക്കുകള്‍ മറികടക്കുന്നതില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിച്ചതിനാല്‍ സോഷ്യല്‍ മീഡിയയില്‍ പലരും എഗോസിയെ പ്രശംസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോഴും സെക്സ് വര്‍ക്ക് തന്നെയാണ് ചെയ്യുന്നതെന്നും എഗോസി ലിങ്ക്ഡ്‌ഇന്‍ പ്രൊഫൈലില്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച്ചയ്ക്ക് മുമ്ബ് ഒരു വീട്ടില്‍ ക്ലീനിം​ഗിന് ജോലിയ്ക്ക് പോയിരുന്നു. എന്നാല്‍ ആ ജോലി ഉപേക്ഷിച്ചു. കാരണം ലെെം​ഗിക തൊഴില്‍ ഉള്ളതിനാല്‍ ആ ജോലി ഉപേ​ക്ഷിക്കേണ്ടി വന്നുവെന്നും എഗോസി പറഞ്ഞു. ലെെം​ഗിക തൊഴില്‍ ഏറെ താല്‍പര്യത്തോടെയാണ് ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. ലൈംഗിക ജോലി ഒരു യഥാര്‍ത്ഥ ജോലിയാണ്, അതില്‍ മികച്ച പ്രതിഫലം ലഭിക്കുന്ന ഒന്നാണ്! മുഴുവന്‍ സമയമായാലും തിരക്കിലായാലും അത് ജോലിയായി ഏറ്റെടുക്കുന്നവരുടെ മൂല്യം നാം കുറയ്ക്കരുതെന്ന് എഗോസിയുടെ പോസ്റ്റിന് താഴേ ഒരാള്‍ കമന്റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക