വേശ്യാവൃത്തിയെ ഒരു തൊഴിലായി അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിവിധങ്ങളായ ചർച്ചകൾ നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ പോലെ അംഗീകൃത വേശ്യാലയങ്ങൾ ഇന്ത്യയിലും പ്രവർത്തിക്കാമെന്ന ആശയമാണ് ഒരു വിഭാഗം സമൂഹമാധ്യമ ചർച്ചകളിൽ ഉയർത്തുന്നത്. ഇപ്പോൾ നിലനിൽക്കുന്ന ഒരുപാട് പീഡനങ്ങൾക്ക് ഇത് പരിഹാരമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു സമൂഹം മാധ്യമ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട് ഒരു വാട്സ്ആപ്പ് സന്ദേശം ഒരുപാട് ചിന്തോദ്ദീപകം ആണ്. ആവശ്യത്തിന് സെക്സ് കിട്ടുന്നുണ്ടെങ്കിൽ അനാവശ്യമായ പല ബന്ധങ്ങളും ( വിവാഹ-വിവാഹേതര ) ഒഴിവാക്കാം എന്നാണ് കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. 100ൽ വിളിച്ചാൽ പോലീസും, 101ൽ വിളിച്ചാൽ ആംബുലൻസും വരുന്ന നാട്ടിൽ, 102ൽ വിളിച്ചാൽ മദ്യവും, 103ൽ വിളിച്ചാൽ ആവശ്യമുള്ള പങ്കാളിയെയും കിട്ടുമെങ്കിൽ പല തരം പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട സന്ദേശം ഇങ്ങനെ:

സെക്സിനു വേണ്ടി പരിചയം ഇല്ലാത്ത ഒരാളെ വിവാഹം കഴിച്ച് ജീവിത കാലം മുഴുവൻ പങ്കാളിയായി കൊണ്ട് നടക്കുന്ന നാട്ടിൽ sex work ഒരു ജോലിയായി പരിഗണിക്കുന്നത് തന്നെ വലിയൊരു കാര്യം. ആവശ്യത്തിന് sex കിട്ടുന്നുണ്ടെങ്കിൽ അനാവശ്യമായ പല ബന്ധങ്ങളും വിവാഹമടക്കം ഒഴിവാക്കാം. 100 ൽ വിളിച്ചാൽ പൊലീസും 101 ൽ വിളിച്ചാൽ ആംബുലൻസും വരുന്ന നാട്ടിൽ 102 ൽ വിളിച്ചാൽ മദ്യവും 103 ൽ വിളിച്ചാൽ ആവശ്യമുള്ള പങ്കാളിയേയും കിട്ടിയാൽ പലതരം frustration കൾക്കും പ്രശ്നങ്ങൾക്കും പരിഹാരമാകും. പല രാജ്യങ്ങളിലും brothels നടത്തുന്നത് അവിടുത്തെ ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്തിട്ടുള്ള വൻകിട കമ്പനികളാണ്.

നിനക്കൊന്നും വീട്ടിൽ അമ്മയും പെങ്ങളുമില്ലെടാ എന്ന് ചോദിക്കുന്നതിനു പകരം നിനക്ക് 103 ൽ വിളിച്ചു കാര്യം സാധിച്ചൂടെ എന്ന് ചോദിക്കുന്ന കാലം വരും. വിവാഹത്തിലൂടെ അല്ലാതെ sex അറിയരുതെന്ന വാശി കൊണ്ട് ദോഷമല്ലാതെ ഒരു ഗുണവുമില്ല. പിന്നെ ഇതൊന്നും sex എന്താണെന്ന് അറിയാത്തവരോടും വ്യഭിചാരം ചെയ്യുന്നത് പെണ്ണുങ്ങൾ ഒറ്റക്കാണെന്ന് വിശ്വസിക്കുന്നവരോടും അല്ല.

Nob:- തൊഴിൽ അംഗീകരിച്ചാൽ മാത്രം പോര. മികച്ച തൊഴിലിടങ്ങളും വേണം. നിങ്ങളെ ആരും നിർബന്ധിക്കുന്നില്ല താൽപര്യമുണ്ടെങ്കിൽ പോയാൽ മതി. ചോദ്യം എന്നോടാണെങ്കിൽ സാഹചര്യം അനുകൂലമാന്നെങ്കിൽ തീർച്ചയായും പോകണമെന്ന് കരുതുന്നു.

Courtsey: Message in Pala Club Group.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക