എബ്രിഡ് ​ഷൈന്‍ – നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മഹാവീര്യര്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്. ഇന്ന് വരെ കണ്ടിട്ടില്ലാത്ത വേറിട്ടൊരു ചലച്ചിത്രാനുഭവം കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കുള്ള വിരുന്നുമായാണ് മഹാവീര്യര്‍ എത്തുന്നത്. ട്രെയ്‌ലര്‍ മമ്മൂക്കയും ലാലേട്ടനും ചേര്‍ന്ന് റിലീസ് ചെയ്തു.

പോളി ജൂനിയര്‍ പിക്ചേഴ്സ്‌, ഇന്ത്യന്‍ മൂവി മേക്കേഴ്സ് എന്നീ ബാനറുകളില്‍ യുവ താരം നിവിന്‍ പോളി, പി. എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം ‘മഹാവീര്യര്‍’ ജൂലൈ 21ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളി, ആസിഫ് അലി, ലാല്‍, ലാലു അലക്സ്, സിദ്ധിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജന്‍ രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്ബു എന്നിവര്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രശസത സാഹിത്യകാരന്‍ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നല്‍കിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നര്‍മ്മ – വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരിക്കുന്നു.

സംസ്ഥാന അവാര്‍ഡ് ജേതാവായ ചന്ദ്രു സെല്‍വരാജ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാന്‍ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്‌, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെല്‍വി. ജെ, ചമയം – ലിബിന്‍ മോഹനന്‍, മുഖ്യ സഹ സംവിധാനം – ബേബി പണിക്കര്‍, പി ആര്‍ ഒ-എ എസ് ദിനേശ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക