ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം വരുന്നതു വരെ സര്‍വകലാശാലാ പ്രവേശന നടപടികള്‍ തുടങ്ങരുതെന്ന് യുജിസിയോട് സിബിഎസ്ഇ. ഇക്കാര്യം ആവശ്യപ്പെട്ട് സിബിഎസ്ഇ യുജിസിക്ക് കത്തയച്ചു. എത്രയും പെട്ടെന്ന് മൂല്യനിർണയ മടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഈ മാസം പതിനഞ്ചോടെ ഫലപ്രഖ്യാപനം നടത്താനാണ് സിബിഎസ്ഇ ശ്രമം.

സിബിഎസ്ഇ 12–ാം ക്ലാസ് ഫലം ഈ മാസം 10നു പുറത്തെത്തുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചെങ്കിലും മൂല്യനിർണയ നടപടികൾ പുരോഗമിക്കുന്നതിനാൽ ഫലപ്രഖ്യാപനം വൈകുമെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. സിബിഎസ്ഇ 10–ാം ക്ലാസ് പരീക്ഷ മേയ് 24നും 12–ാം ക്ലാസ് പരീക്ഷ ജൂൺ 15നുമാണ് പൂർത്തിയായത്. ഭൂരിഭാഗം സംസ്ഥാന ബോർഡുകളും 10, 12 ക്ലാസ് ഫലം ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക