ദില്ലി: സിബിഎസ്‌ഇ (CBSE) പത്താം ക്ലാസ് പരീക്ഷ ഫലം (10th result) ഇന്ന് പ്രഖ്യാപിച്ചേക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം ജൂലൈയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയെന്ന് സിബിഎസ്‌ഇ ഔദ്യോ​ഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പത്താം ക്ലാസ് പരീക്ഷ ഫലം ജൂലായ് നാലിനും പന്ത്രണ്ടാം ക്ലാസ് ഫലം ജൂലായ് പത്തിനും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു അറിയിപ്പ്.

ജൂലൈ ആദ്യവാരത്തോടെ സിബിഎസ്‌ഇ പത്ത് പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ഫലം പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്‌ഇ വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളൊക്കെ മാറിയതിന് ശേഷം രണ്ട് ടേമുകളായിട്ടാണ് പരീക്ഷ നടത്തിയത്. ഈ രണ്ട് ടേമുകളിലെയും മാര്‍ക്ക് കൂട്ടിച്ചേര്‍ത്തുള്ള ഒരു മാര്‍ക്ക് ലിസ്റ്റാകും പ്രഖ്യാപിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജൂലൈ 4 ന് പത്താം ക്ലാസിന്‍റെ ഫലമായിരിക്കും പ്രഖ്യാപിക്കുക. ഇതിന് പിന്നാലെ ജൂലൈ 10 ന് പന്ത്രണ്ടാം ക്ലാസ് ഫലവും പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഫലപ്രഖ്യാപനത്തിനുള്ള അവസാന ഘട്ടങ്ങളിലാണെന്ന് സിബിഎസ് ഇ വൃത്തങ്ങള്‍ അറിയിച്ചു. ഫലം പ്രഖ്യാപിച്ചതിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ http://cbresults.nic.in, http://cbse.gov.in എന്നീ വെബ്സൈറ്റുകളില്‍ ഫലം ലഭ്യമാകും.

റിസൾട്ട് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?

  • ഔദ്യോഗിക വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക- http://cbse.gov.in, http://cbresults.nic.in
  • ഹോംപേജില്‍ CBSE ക്ലാസ് 10 റിസള്‍ട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • രജിസ്ട്രേഷന്‍ നമ്ബര്‍/ റോള്‍ നമ്ബര്‍ എന്നീ വിശദാംശങ്ങള്‍ നല്‍കുക
  • ക്ലാസ് 10 ഫലം 2022 സ്ക്രീനില്‍ ദൃശ്യമാകും
  • പത്താം സ്കോര്‍കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക, കൂടുതല്‍ റഫറന്‍സിനായി ഒരു പ്രിന്റൗട്ട് എടുക്കുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക