സിങ്കപൂര്‍: ശൗചാലയത്തിലെ മലിന ജലത്തില്‍ നിന്നും ശുദ്ധീകരിച്ച പുതിയ ബിയര്‍ സിങ്കപൂരില്‍ മുന്‍ നിര ബ്രാന്‍ഡ് പട്ടികയില്‍ ഇടം പിടിക്കുന്നു. ‘ന്യൂബ്രൂ’ എന്നാണ് പുതിയ ബിയര്‍ ബ്രാന്‍ഡിന് പേരിട്ടിരിക്കുന്നത്. ഇതൊരു സാധാരണ രീതിയില്‍ തയ്യാറാക്കുന്ന ബിയര്‍ അല്ല. ശൗചാലയത്തിലെ മലിന ജലം ഉപയോഗിച്ചാണ് ‘ന്യൂബ്രൂ’ നിര്‍മ്മിക്കുന്നത്.

സിങ്കപ്പൂര്‍ ദേശീയ ജല അതോറിറ്റിയായ പബും പ്രാദേശിക ക്രാഫ്റ്റ് ബ്രൂവറി ബ്രൂവര്‍ക്‌സും തമ്മിലുള്ള സഹകരണത്തിന്റെ ഫലമായാണ് ഈ ലഹരി പാനീയം. വേറിട്ട ഈ പുതിയ ആശയം ആദ്യമായി പുറത്തുവിട്ടത് 2018 – ല്‍ നടന്ന ജല കോണ്‍ഫറന്‍സില്‍ ആയിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലാണ് ഉപയോക്താക്കളെ തേടി സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബ്രൂവര്‍ക്‌സ് ഔട്ട്‌ലെറ്റുകളിലും ‘ന്യൂബ്രൂ’ സജീവമായത്. ‘ന്യൂബ്രൂ’ വിന്റെ രുചി അറിഞ്ഞ 58 – കാരനായ ച്യൂ വെയ് ലിയാന്‍ പറയുന്നു.By Athira Sh

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതൊരു ശൗചാലയ വെള്ളം കൊണ്ട് നിര്‍മ്മിച്ച ലഹരി പാനീയം ആണെന്നുളള കാര്യം ഗൗരവമായി താന്‍ കണക്കാക്കുന്നില്ല. ഇതിനെക്കുറിച്ച്‌ വലിയ വാര്‍ത്തകള്‍ കേട്ടിരുന്നു. അപ്പോള്‍ പരീക്ഷിച്ചു നോക്കാന്‍ വേണ്ടിയാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ബിയര്‍ വാങ്ങിയതെന്ന് ഈ 58 – കാരന്‍ പറഞ്ഞു. എല്ലാ ബിയറും തനിക്ക് ഒരു പോലെയാണെന്നും ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ചാല്‍ പ്രശ്നമില്ലെന്നുമാണ് ച്യൂ വെയ് ലിയാന്‍ പറഞ്ഞത്.

2003 – ജല സുരക്ഷാ മെച്ചപ്പെടുത്തുന്നതിനായി ശുദ്ധീകരണ പ്ലാന്റ് ഉപയോഗിച്ച്‌ തുടങ്ങിരുന്നു. ന്യൂവാട്ടര്‍ ബ്രാന്‍ഡ് എന്നാണ് അറിയപ്പെടുക. ഈ ന്യൂ വാട്ടര്‍ ബ്രാന്‍ഡിന്റെ വെള്ളം ഉപയോഗപ്പെടുത്തിയാണ് ന്യൂബ്രൂ ബിയര്‍ നിര്‍മ്മിക്കുന്നത്. ഇത്തരത്തില്‍ ശൗചലായ വെള്ളമടക്കമുള്ള മലിന ജലം ഇത്തരം പ്ലാന്റ് വഴി വേര്‍തിരിച്ച്‌ കുടിവെള്ളം നിര്‍മിക്കാന്‍ സാധിക്കും.

ജലത്തിന്റെ ഉപയോഗത്തെക്കുറിച്ചും പുനരുപയോഗത്തെ കുറിച്ചും സിംഗപ്പുരയില്‍ ജീവിക്കുന്ന മനുഷ്യരെ ബോധവല്‍ക്കരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായാണ് പുതിയൊരു ബിയര്‍ ബ്രാന്‍ഡ് നിര്‍മ്മിച്ചതെന്ന് ദേശീയ ജല അതോറിറ്റിയായ പബ് വ്യക്തമാക്കി. മലിന ജലം സംസ്‌കരിച്ച്‌ കുടിവെള്ളമാക്കി മാറ്റുക എന്ന ആശയത്തെ പല കോണില്‍ നിന്നും ഒരു കാലത്ത് വലിയ തോതില്‍ എതിര്‍ത്തിരുന്നു.

എന്നാല്‍, അടുത്ത കാലയളവില്‍ ആണ് ഇതിന് പിന്തുണ ലഭിച്ച്‌ തുടങ്ങിയത്. അതേസമയം, വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് കണക്കാക്കുന്നത് പ്രകാരം, ലോകത്ത് 2.7 ബില്യണ്‍ ആളുകള്‍ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവപ്പെടുന്നു. ശുദ്ധജലത്തിനായി ഇസ്രായേല്‍, സിംഗപ്പൂര്‍ എന്നിവടങ്ങളില്‍ ഇതിനകം സാങ്കേതികവിദ്യകള്‍ ആരംഭിച്ചു തുടങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക