എൺപതുകളിലെ തെന്നിന്ത്യൻ താരങ്ങൾ ഒത്തു ചേരുന്നത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി നമ്മൾ കാണുന്നു. നടിയും സംവിധായികയുമായ സുഹാസിനിയുടെ നേതൃത്വത്തിൽ രൂപം കൊണ്ട ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ എന്ന് പേരുള്ള സംഘത്തിൽ അക്കാലത്തു തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന നായികാനായകന്മാർ എല്ലാവരും ഉണ്ട്. വർഷത്തിൽ ഒരിക്കൽ അവർ ഒത്തുചേരുന്നതാണ് പതിവ്. അതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തന്നെ ആ സമയങ്ങളിൽ സോഷ്യൽ മീഡിയയിൽ കാണാം.

ഇപ്പോൾ വാർഷിക മീറ്റിംഗിന്റെ ഭാഗമേലാത്ത ഒരു ഒത്തുചേരലിന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. ‘ദി ക്ലാസ് ഓഫ് എയിറ്റിസ്’ അംഗവും നടിയും അഭിനേത്രിയുമായ രേവതിയാണ് അത് പങ്കു വച്ചിരിക്കുന്നത്. രേവതിക്ക് കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന്റെ ആഘോഷവേളയാണ് അത്. സുഹാസിനി, ലിസ്സി, ഖുശ്‌ബു, അംബിക എന്നിവരെ ചിത്രത്തിൽ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

’80കളില സുഹൃത്തുക്കൾ (CLASS OF 80s ) എന്റെ കേരള സംസ്ഥാന അവാർഡ് ആഘോഷിച്ചു… യഥാർത്ഥ സുഹൃത്തുക്കൾ നിങ്ങളുടെ നേട്ടങ്ങളിൽ എപ്പോഴും സന്തോഷിക്കുന്നവരാണ്!!! നിങ്ങളെയെല്ലാം സുഹൃത്തുക്കളായി ലഭിച്ചത് അനുഗ്രഹമായി കരുതുന്നു. ഇത് സാധ്യമാക്കിയ എല്ലാവർക്കും നന്ദി… ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു.’

‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് രേവതിയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചത്. ഇതാദ്യമായാണ് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക