മധ്യപ്രദേശ് രഞ്ജി താരവും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് താരവുമാണ് കുമാർ കാർത്തികേയ. ഈ സ്പിന്നർ ഭേദപ്പെട്ട പ്രകടനമാണ് 2022 ഐപിഎൽ സീസണിൽ മുംബൈയ്ക്ക് വേണ്ടി കാഴ്ചവെച്ചത്. ഇപ്പോൾ കാര്‍ത്തികേയ ചര്‍ച്ചയില്‍ നിറയുന്നത് പ്രകടനം കൊണ്ടല്ല, മറിച്ച്‌ ഒരു ട്വീറ്റ് കൊണ്ടാണ്. 10 വര്‍ഷത്തിനുശേഷം ആദ്യമായി അമ്മയെ കണ്ടുമുട്ടിയ ഫോട്ടോയാണ് താരം ട്വിറ്ററില്‍ പങ്കുവെച്ചത്.

ഒമ്ബതു വര്‍ഷത്തിനും മൂന്നുമാസത്തിനും ശേഷമാണ് അമ്മയെ കാണുന്നത്. സന്തോഷത്തിന് അതിരുകളില്ല. വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്നില്ല എന്ന അടിക്കുറിപ്പോടെയായിരുന്നു കാര്‍ത്തികേയ ഫോട്ടോ പോസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിക്കാലം മുതല്‍ ക്രിക്കറ്റിനെ നെഞ്ചേറ്റിയിരുന്ന കൗമാരക്കാരന്‍ തന്റെ 15ാം വയസ്സില്‍ വീടുവിട്ടിറങ്ങി. എങ്ങനെയും ലക്ഷ്യത്തിലെത്തുക എന്ന ഉദ്ദേശത്തോടെ കഠിനമായ പല പണികളും ചെയ്തു. സ്വന്തം ചെലവുകള്‍ക്കായി ഒരു ഫാക്ടറിയില്‍ കൂലിപ്പണി ചെയ്തിട്ടായിരുന്ന കാര്‍ത്തികേയ സിംഗിന്റെ തുടക്കം. ക്രിക്കറ്റ് എന്ന ഒരേ ലക്ഷ്യം വെച്ചായിരുന്നു മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും.

ഒടുവില്‍ കാര്‍ത്തികേയുടെ ശ്രമങ്ങള്‍ക്ക് വിജയകരമായ പര്യവസാനം. ഐപിഎല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കാര്‍ത്തികേയ അരങ്ങേറ്റം കുറിച്ചു. പരിക്കേറ്റ മുഹമ്മദ് അര്‍ഷാദ് ഖാ്‌ന് പകരക്കാരനായിട്ടായിരുന്നു മുംബൈ കാര്‍ത്തികേയയെ സെലക്‌ട് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക