വാർത്തയോടൊപ്പം ഉള്ള ഫോട്ടോയിൽ കാണുന്ന ചെറുപ്പക്കാരൻ കേരളത്തിൽ മുഴുവൻ സുപരിചിതനായ വ്യക്തിയാണ്. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായ ഒരു ഗെറ്റപ്പിൽ ആയതുകൊണ്ട് പെട്ടെന്ന് ആളുകൾക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. എറണാകുളം എം പിയായ ഹൈബി ഈഡൻ ആണ് ഈ ചിത്രത്തിൽ ഉള്ളത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി ഓസ്ട്രേലിയയിൽ എത്തിയ അദ്ദേഹം തൻറെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇവ. മെൽബണിൽ നടക്കുന്ന ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കാനാണ് ഹൈബി ഓസ്ട്രേലിയയിൽ എത്തിയത്.

താൻ പങ്കെടുക്കുന്ന പരിപാടിയുമായി ബന്ധപ്പെട്ട് അദ്ദേഹം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് ഇവിടെ വായിക്കാം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://m.facebook.com/story.php?story_fbid=583928719763870&id=100044402410546

മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ ഇരു രാജ്യങ്ങളിലെയും വിവിധ വിഷയങ്ങൾ ചർച്ചയായി. ബോർവുഡ് ഡെകിൻ യൂണിവേഴ്‌സിറ്റിയിൽ വച്ച് നടന്ന ചർച്ചയിൽ വ്യാപാര, മനുഷ്യാവകാശ സംബന്ധമായ ഇരു രാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും സംബന്ധിച്ചും, ഇരു രാജ്യങ്ങളിലെയും കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ചും കാലാവസ്ഥ പോലീസികളെക്കുറിച്ചും ചർച്ച ചെയ്തു. ഇന്ത്യ ഓസ്ട്രേലിയ ബന്ധത്തിലെ സുസ്ഥിരത സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു.

ഡെകിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഇയാൻ മാർട്ടിൻ മോഡറേറ്റർ ആയിരുന്നു. പിന്നീട് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചു. ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രിയും നിലവിൽ ഇന്ത്യയുമായുള്ള വ്യാപര ബന്ധം സംബന്ധിച്ച ചുമതലക്കാരനുമായ ടോണി അബോട്ട്, ഓസ്ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒ ഫാരൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

ഒന്നിടവിട്ട വർഷങ്ങളിൽ ഇന്ത്യയിലും ഓസ്ട്രേലിയയിലുമായി നടക്കുന്ന കോണ്ഫറൻസുകളിൽ ഇരു രാജ്യങ്ങളെയും പ്രതിനിധീകരിച്ച് വിവിധ മേഖലകളിൽ നിന്നുള്ള 15 പേരാണ് ഓസ്ട്രേലിയ ഇന്ത്യ യൂത്ത് ഡയലോഗിൽ പങ്കെടുക്കുന്നത്.

ചിത്രം 1: ഓസ്ട്രേലിയൻ മുൻ പ്രധാനമന്ത്രിയും നിലവിൽ ഇന്ത്യയുമായുള്ള വ്യാപര ബന്ധം സംബന്ധിച്ച ചുമതലക്കാരനുമായ ടോണി അബോട്ടിനൊപ്പം

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക