തിരുവനന്തപുരം: റോജി എം ജോണ്‍ എപ്പോഴും വേറൊരു ഭാഷ ഉപയോഗിക്കുന്നുണ്ടെന്നും അത് ശരിയല്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റംഗങ്ങളെ പോലെയല്ല റോജിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപചോദ്യം അനുവദിക്കുന്നതില്‍ സ്പീക്കര്‍ പക്ഷപാതം കാണിക്കുന്നു എന്ന റോജിയുടെ വിമര്‍ശനത്തിനായിരുന്നു സ്പീക്കറുടെ മറുപടി.

പ്രതിപക്ഷത്തിന് സമയം നല്‍കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ എംബി രാജേഷ് നിയമസഭയില്‍ പറഞ്ഞു.ന്യായമായ പരിഗണന എല്ലാവര്‍ക്കും നല്‍കാറുണ്ട്. പ്രതിപക്ഷ നേതാവ്, മുതിര്‍ന്ന നേതാക്കള്‍, ചെറുപ്പക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാറുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക