‘കാപ്പ’, ‘കടുവ’ ചിത്രങ്ങള്‍ക്ക് ശേഷം പുതിയ ചിത്രവുമായി ഷാജി കൈലാസ്. ‘പിങ്ക് പൊലീസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് നായകിമാരായി നയന്‍താര,വിദ്യ ബാലന്‍, സാമന്ത എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ‘ചിന്താമണി കൊലക്കേസി’ന് ശേഷം ഷാജി കൈലാസ് ഒരുക്കുന്ന ത്രില്ലര്‍ ചിത്രമായിരിക്കും പിങ്ക് പൊലീസ്.

ജി ആര്‍ ഇന്ദുഗോപന്‍ ചിത്രത്തിന്റെ തിരക്കഥ സംഭാഷണമൊരുക്കുന്നത്. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ്, ജി ആര്‍ ഇന്ദുഗോപന്‍, തിയേറ്റര്‍ ഓഫ് ഡ്രീംസ് ഒന്നിക്കുന്ന ചിത്രം കൂടിയാണ് പിങ്ക് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകും. ശരവണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പൃഥ്വിരാജ് നായകനാവുന്ന ‘കാപ്പ’, ടൊവിനൊ തോമസ് നായകനാകുന്ന ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഡീനോ ഡെന്നീസ്-മമ്മൂട്ടി ചിത്രം എന്നീ സിനിമകള്‍ക്ക് ശേഷം തീയറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് പിങ്ക് പൊലീസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക