കൊ​ല്ലം: ചി​കി​ത്സ​യ്ക്കായി എത്തിച്ച റി​മാ​ന്‍​ഡ് പ്ര​തി ആശുപത്രിയില്‍ നിന്ന് പൊ​ലീ​സി​നെ വെ​ട്ടി​ച്ചു​ക​ട​ന്നു.

പിന്നീട് പിങ്ക് പൊലീസ് സംഘം പ്രതിയെ സാഹസികമായി പിടികൂടി. പ​ത്ത​നാ​പു​രം പി​ട​വൂ​ര്‍ ക​മു​കും​ചേ​രി മ​ണി​ഭ​വ​നം വീ​ട്ടി​ല്‍ ജി. ​ര​തീ​ഷ് കു​മാ​ര്‍ (43- രാ​ജീ​വ്) ആ​ണ് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​ത്. പ​ത്ത​നാ​പു​രം എം.​എ​ല്‍.​എ​ കെ ബി ഗണേഷ് കുമാറിന്‍റെ ഓ​ഫി​സ്​ അ​ടി​ച്ച്‌ ത​ക​ര്‍​ത്ത് ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തി​ന് പ​ത്ത​നാ​പു​രം പൊ​ലീ​സ്​ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു രതീഷ് കുമാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജി​ല്ലാ ജ​യി​ലി​ല്‍ നി​ന്ന് ജ​യി​ല്‍- പൊ​ലീ​സ് ഉ​ദ്യോ​ഗ​​സ്ഥ​ര്‍ക്കൊപ്പം ചി​കി​ത്സ​ക്കാ​യി ജ​യി​ല്‍ ആം​ബു​ല​ന്‍​സി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇയാളെ എത്തിച്ചിരുന്നു. ഏ​ഴ് പ്ര​തി​കളെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ പരിശോധനയ്ക്ക് കാത്തു നില്‍ക്കുന്നതിനിടെയാണ് രതീഷ് കുമാര്‍ പ്രി​സ​ണ്‍ ഓ​ഫി​സ​റെ വെ​ട്ടി​ച്ച്‌ ക​ട​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച​ത്.

ഉടന്‍ തന്നെ വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. പ്ര​തി ര​ക്ഷ​പ്പെ​ട്ട വി​വ​രം അ​റി​ഞ്ഞ ജി​ല്ല പോ​ലീ​സ്​ മേ​ധാ​വി ടി. ​നാ​രാ​യ​ണ​ന്‍ സി​റ്റി പ​രി​ധി​യി​ലെ മു​ഴു​വ​ന്‍ പൊ​ലീ​സ്​ സേ​ന​യെയും അ​ല​ര്‍​ട്ട് ചെ​യ്തു. ഈ സമയം കൊല്ലം നഗരത്തില്‍ പെട്രോളിങ് നടത്തുകയായിരുന്നു പിങ്ക് പൊലീസ് സംഘം റിമാന്‍ഡ് പ്രതിയെ കണ്ടു. പൊലീസ് കണ്ടെന്ന് മനസിലാക്കിയ ഇയാള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ പിങ്ക് പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടുകയായിരുന്നു.

പി​ങ്ക് ​പൊ​ലീ​സ്​ സം​ഘ​ത്തി​ലെ സീനിയര്‍ സി.​ പി.​ ഒ സി​ന്ധു, സി.​ പി.​ ഒ വി​ദ്യ, ദ്രു​ത​ക​ര്‍​മ​സേ​ന​യി​ലെ സി.​ പി.​ ഒ മ​നേ​ഷ് ബാ​ബു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. രതീഷ് കുമാറിനെതിരെ ത​ട​വ് ചാ​ടി​യ​തി​ന് കൊ​ല്ലം ഈ​സ്​​റ്റ്​ ​പൊലീ​സ്​ കേ​സ്​ എ​ടു​ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക