മുംബൈ: കുടുംബവഴക്കിനെതുടര്‍ന്ന് ആറ് കുട്ടികളെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഖാരാവലി ഗ്രാമത്തിലാണ് തിങ്കളാഴ്ച്ച ഉച്ചയോടെ ദാരുണ സംഭവമുണ്ടായത്.

ഭര്‍തൃവീട്ടുകാരില്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് 30 വയസ്സുകാരിയായ സ്ത്രീ ആറ് കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ് കൊന്നതെന്നാണ് റിപ്പോര്‍ട്ട്. 18 മാസത്തിനും പത്ത് വയസ്സിനുമിടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. മരിച്ച ആറ് കുട്ടികളില്‍ അഞ്ച് പേരും പെണ്‍കുട്ടികളാണ്.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക