​ഗായിക അമൃത സുരേഷും സം​ഗീത സംവിധായകന്‍ ​ഗോപി സുന്ദറും ഒന്നിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ പലരും തിരഞ്ഞത് അമൃതയുടെ മകള്‍ അവന്തിക എന്ന പാപ്പുവിനെക്കുറിച്ചാണ്. ഇപ്പോഴിതാ അവന്തികയോടൊപ്പം നില്‍ക്കുന്ന ​ഗോപി സുന്ദറിന്റെയും അമൃതയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ‘ഓം നമോ നാരായണായ’ എന്ന് കുറിച്ച്‌ ഗുരുവായൂര്‍ നടയില്‍ നില്‍ക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഇരുവര്‍ക്കുമൊപ്പം സന്തോഷത്തോടെ ചിരിച്ചുനില്‍ക്കുന്ന പാപ്പുവിനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് അമൃതയെ ചേര്‍ത്തു പിടിച്ചുകൊണ്ടു നില്‍ക്കുന്ന ​സെല്‍ഫി ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. ​ഗോപി സുന്ദറിന്റെ ജന്മദിനമായ ഇന്ന് ‘ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്’ എന്ന അടിക്കുറിപ്പില്‍ അമൃത ചിത്രം പങ്കുവച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷും ​ഗോപി സുന്ദറിന് ആശംസ നേര്‍ന്നിട്ടുണ്ട്. മാന്ത്രികമായ സം​ഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകളും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക