ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കനത്ത മഴയും ശക്തമായ ആലിപ്പഴ വര്‍ഷവും കൊടുങ്കാറ്റും. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകി.

നിരവധി പ്രദേശങ്ങളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്‌ചയും ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയുമായിരുന്നു.മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റ് വീശിയടിച്ചത്. കാറ്റിന്റെ ശക്തിയില്‍ റോഡില്‍ നിന്ന് കാറുകള്‍ നീങ്ങുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഡല്‍ഹിക്ക് സമീപമുള്ള ഗുരുഗ്രാമിലും കനത്ത മഴയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക