ആലുവ: വിദ്വേഷ മുദ്രാവാക്യ കേസില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട്‌ ആലപ്പുഴ സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ യഹിയ തങ്ങളെ മോചിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ ശ്രമം. ഇയാളെ അറസ്‌റ്റ്‌ ചെയ്‌ത്‌ ആലപ്പുഴയിലേക്ക്‌ കൊണ്ടുവരുന്നവഴി ആലുവ കമ്ബനിപ്പടിയില്‍ ഇന്നലെ രാവിലെ 10 നാണു സംഭവം. ഇതുമായി ബന്ധപ്പെട്ട്‌ ആറ്‌ പേരെ പേരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

അറസ്‌റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇനിയും അറസ്‌റ്റുണ്ടാകും എന്നാണു വിവരം
കമ്ബനിപ്പടിയില്‍വച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ റോഡ്‌ തടഞ്ഞാണു യഹിയയെ മോചിപ്പിക്കാന്‍ ശ്രമിച്ചത്‌. യഹിയയുള്ള വാഹനം തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ അതിനടുത്തേക്ക്‌ പാഞ്ഞടുക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക