ടി മാലാ പാര്‍വതി ബോളിവുഡിലേക്ക്. കാജോളിനെ പ്രധാന കഥാപാത്രമാക്കി രേവതി ഒരുക്കുന്ന പുതിയ ചിത്രം സലാം വെങ്കിയിലൂടായൊണ് മാലാ പാര്‍വതിയുടെ അരങ്ങേറ്റം.

താരം തന്നെയാണ് സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവ‌ച്ചത്. തന്റെ അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വയ്പ്പെന്നാണ് മാലാ പാര്‍വതി കുറിച്ചത്. തന്റെ ഭാ​ഗം ചിത്രീകരിച്ചു കഴിഞ്ഞെന്നും ചിത്രത്തിന്‍്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് നന്ദി പറയുന്നതായും മാലാ പാര്‍വതി പറഞ്ഞു. കാജോളിനൊപ്പമുള്ള ഫോട്ടോയും മാലാ പാര്‍വതി പങ്കുവച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാലാ പാര്‍വതിയുടെ കുറിപ്പ്

പ്രിയപ്പെട്ട രേവതി ചേച്ചി സംവിധാനം ചെയ്യുന്ന സലാം വെങ്കി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിച്ചത്, അഭിനയ ജീവിതത്തിലെ ഒരു പുതിയ കാല്‍വെയ്പ്പും, പഠനവുമായിരുന്നു. ഹിന്ദി ഭാഷ പറയണം, അതിനോടൊപ്പം സിങ്ക് സൗണ്ടും.
ഏറെ ഇഷ്ടപ്പെടുന്ന ഒരു പാട് കലാകാരന്മാരും, ടെക്നീഷ്യന്‍സും, ഈ ചിത്രത്തിന്‍്റെ ഭാഗമാണ്. പ്രധാന വേഷം ചെയ്യുന്നത് കജോള്‍ ( Kajol ) ആണ്, എന്‍്റെ ഭാഗം ചിത്രീകരിച്ചു കഴിഞ്ഞു. വളരെ ചാരിതാര്‍ത്ഥ്യത്തോടെ നന്ദിയോടെ ഈ ഓര്‍മ്മ എന്നും സൂക്ഷിക്കും.
ഈ ചിത്രത്തിന്‍്റെ ഭാഗമാക്കിയതിന് രേവതി ചേച്ചിക്ക് ഒരുപാട് സ്നേഹം നന്ദി.- മാലാ പാര്‍വതി കുറിച്ചു.

മലയാളി ലുക്കില്‍ കാജോള്‍

7സെറ്റ് സാരിയുടുത്ത് മലയാളി ലുക്കിലാണ് ചിത്രത്തില്‍ കാജോളിനെ കാണുന്നത്. നിരവധി പേരാണ് മാലാ പാര്‍വതിക്ക് ആശംസകള്‍ കുറിച്ചത്. കഴിഞ്ഞ ദിവസം നടി നിരഞ്ജനയും കാജോളിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ അറോയാണ് സലാം വെങ്കിയുടെ രചന നിര്‍വഹിക്കുന്നത്. ടേക്ക് 23 സ്റ്റുഡിയോസ് പ്രൊഡക്‌ഷന്‍, ബിലീവ് പ്രൊഡക്‌ഷന്‍സ് എന്നിവയുടെ ബാനറുകളില്‍ സൂരജ് സിംഗ്, ശ്രദ്ധ അഗ്രവാള്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം യഥാര്‍ത്ഥ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി സുജാത എന്ന അമ്മയുടെ കഥയാണ് പറയുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക