കൊച്ചി: ആലുവയില്‍ നിന്ന് മോഷണം പോയ കെഎസ്‌ആര്‍ടിസി ബസ് കണ്ടെത്തി. ബസ് മോഷ്ടിച്ച ആളെയും എറണാകുളം നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.മോഷ്ടിച്ച ബസ് ഓടിക്കുന്നതിനിടെ നിരവധി വാഹനങ്ങളെ ഇടിക്കുകയും ഇവയ്ക്ക് കേടുപാടുകള്‍ വരികയും ചെയ്തു. സംഭവത്തില്‍ പരാതി നല്‍കിയതോടെയാണ് നോര്‍ത്ത് പൊലീസ് ബസ് തടഞ്ഞ് നിര്‍ത്തുകയും മോഷ്ടിച്ച ബസ് ആണെന്ന് മനസിലാക്കുകയും ചെയ്തത്.

മോഷണം ഇങ്ങനെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലുവ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട കെഎസ്‌ആര്‍ടിസി ബസ് ആണ് മോഷ്ടിച്ചത്. കോഴിക്കോട് – ആലുവ റൂട്ടില്‍ ഓടുന്ന കെഎസ്‌ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മോഷണം പോയത്. സെക്യൂരിറ്റി വേഷത്തില്‍ എത്തിയയാള്‍ ബസ് ഓടിച്ച്‌ കൊണ്ടുപോകുകയായിരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച രാവിലെയായിരുന്നു മോഷണം നടന്നതെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക