ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ജനപ്രിയമായ സ്മാര്‍ട്ട്ഫോണുകള്‍ എതെന്ന ചോദ്യത്തിന് ആദ്യ ഉത്തരം ആപ്പിള്‍ ഐഫോണുകള്‍ ആയിരിയ്ക്കും. ഇത് വരെ ഉപയോഗിക്കാത്തവര്‍ പോലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന സ്മാര്‍ട്ട്ഫോണുകളാണ് ഐഫോണുകള്‍. വലിയ ബ്രാന്‍ഡ് ലോയലിറ്റിയും ഐഫോണുകള്‍ക്ക് ഉണ്ട്. ഐഫോണുകളുടെ ക്വാളിറ്റിയും എണ്ണമില്ലാത്ത ഫീച്ചറുകളും ഐഫോണുകളെ ജനപ്രിയമാക്കുന്നു. എന്നാല്‍ തന്നെയും മിക്ക യൂസേഴ്സിനും ഐഫോണുകള്‍ ഓഫര്‍ ചെയ്യുന്ന ഫീച്ചറുകളെക്കുറിച്ച്‌ അറിയില്ല. ഇടയ്ക്കിടെ പുതിയ ഫീച്ചറുകളും ഷോര്‍ട്ട്കട്ടുകളും അവതരിപ്പിക്കപ്പെടുന്നതാണ് ഇതിന് ഒരു കാരണം. ആപ്പിള്‍ ഐഫോണുകളില്‍ മനസിലാക്കേണ്ടിയിരിക്കുന്ന എതാനും ഫീച്ചറുകളെക്കുറിച്ച്‌ മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

അണ്‍നോണ്‍ കോളേഴ്സില്‍ നിന്നുള്ള കോളുകള്‍ സൈലന്റ് ആക്കാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അണ്‍നോണ്‍ കോളര്‍മാരില്‍ നിന്ന് ലഭിക്കുന്ന എല്ലാ കോളുകളും സൈലന്റ് ആക്കാന്‍ ഉള്ള ഫീച്ചര്‍ ഐഫോണില്‍ ലഭ്യമാണ്. ഓരോ അണ്‍നോണ്‍ കോളറെയും ബ്ലോക്ക് ചെയ്യുകയും സൈലന്റ് ചെയ്യുകയും ചെയ്യേണ്ടി വരുന്നില്ല എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. നിങ്ങളെ വിളിച്ച യൂസേഴ്സിന്റെ ഒരു ലിസ്റ്റും കാണാന്‍ കഴിയും. ഇതിനാല്‍ തന്നെ പ്രധാനപ്പെട്ട കോളുകള്‍ ഒന്നും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുന്നുമില്ല. ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍, സെറ്റിങ്സ് > ഫോണ്‍ > സൈലന്‍സ് അണ്‍നോണ്‍ കോളേഴ്സ് എന്ന പാത്ത് പിന്തുടരുക.

കീബോര്‍ഡ് ട്രാക്ക്പാഡ് ആയി ഉപയോഗിക്കാം

ചിലപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സ്ഥലത്ത് ടെക്സ്റ്റ് കഴ്സര്‍ പ്ലേസ് ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച്‌ ഒരു നീണ്ട പാരഗ്രാഫോ സെന്റന്‍സോ ടൈപ്പ് ചെയ്യുമ്ബോള്‍. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് കഴ്സര്‍ സ്വതന്ത്രമായി നീക്കുന്നതും പ്ലേസ് ചെയ്യുന്നതും എളുപ്പമാക്കുന്ന ഒരു ഓപ്ഷനും ഐഫോണില്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ കീബോര്‍ഡില്‍ നിന്ന് എല്ലാ അക്ഷരങ്ങളും അപ്രത്യക്ഷമാകുന്നത് വരെ സ്പേസ് ബാറില്‍ അമര്‍ത്തിപ്പിടിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഈ പ്ലേസ് ഒരു ചെറിയ ട്രാക്ക്പാഡായി ഉപയോഗിക്കാം. നിങ്ങള്‍ക്ക് ആവശ്യമുള്ളിടത്ത് എല്ലാം ടെക്സ്റ്റര്‍ സ്ഥാപിക്കാനും കഴിയും.

ബാക്ക് ടാപ്പ് ഫീച്ചര്‍

ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നിരവധി ഫീച്ചറുകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ ബാക്ക് ടാപ്പ് എന്ന ആക്‌സസ്സിബിലിറ്റി ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ഐഒഎസ് 14നൊപ്പമാണ് ടെക്ക് ഭീമന്‍ ബാക്ക് ടാപ്പ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരു പ്രത്യേക ആപ്പിലേക്കോ ഫീച്ചറിലേക്കോ ഉള്ള ഷോര്‍ട്ട്കട്ട് ഉപയോഗിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. നിങ്ങളുടെ ഐഫോണിന്റെ പിന്‍ഭാഗത്ത് ഡബിള്‍ ടാപ്പ് അല്ലെങ്കില്‍ ട്രിപ്പിള്‍ ടാപ്പ് ചെയ്താണ് ബാക്ക് ടാപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ബാക്ക് ടാപ്പ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍, സെറ്റിങ്സ് > ആക്സസിബിലിറ്റി > ടച്ച്‌ > ബാക്ക് ടാപ്പ് എന്ന പാത്ത് പിന്തുടരുക. ഐഫോണ്‍ 8നും അതിന് ശേഷമുള്ള വേര്‍ഷനുകളിലും മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്നും യൂസേഴ്സ് മനസിലാക്കണം.

ബാക്ക് ടാപ്പ് ഫീച്ചര്‍

ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നിരവധി ഫീച്ചറുകള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ ബാക്ക് ടാപ്പ് എന്ന ആക്‌സസ്സിബിലിറ്റി ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും. ഐഒഎസ് 14നൊപ്പമാണ് ടെക്ക് ഭീമന്‍ ബാക്ക് ടാപ്പ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരു പ്രത്യേക ആപ്പിലേക്കോ ഫീച്ചറിലേക്കോ ഉള്ള ഷോര്‍ട്ട്കട്ട് ഉപയോഗിക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും. നിങ്ങളുടെ ഐഫോണിന്റെ പിന്‍ഭാഗത്ത് ഡബിള്‍ ടാപ്പ് അല്ലെങ്കില്‍ ട്രിപ്പിള്‍ ടാപ്പ് ചെയ്താണ് ബാക്ക് ടാപ്പ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ബാക്ക് ടാപ്പ് ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍, സെറ്റിങ്സ് > ആക്സസിബിലിറ്റി > ടച്ച്‌ > ബാക്ക് ടാപ്പ് എന്ന പാത്ത് പിന്തുടരുക. ഐഫോണ്‍ 8നും അതിന് ശേഷമുള്ള വേര്‍ഷനുകളിലും മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്നും യൂസേഴ്സ് മനസിലാക്കണം.

ലൈവ് ടെക്‌സ്‌റ്റ് ഫീച്ചര്‍

ക്യാമറയും സേവ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച്‌ ഇന്‍ഫര്‍മേഷന്‍ തിരിച്ചറിയുന്ന ഫീച്ചറാണ് ലൈവ് ടെക്‌സ്‌റ്റ് ഫീച്ചര്‍. ക്യാമറ ഫ്രെയിമിലെ ടെക്‌സ്‌റ്റോ, ഗാലറിയില്‍ സേവ് ചെയ്തിരിക്കുന്ന ഏതെങ്കിലും ചിത്രമോ ആക്‌സസ് ചെയ്‌ത് ഒരു ഇമെയില്‍ അയയ്‌ക്കാനും കോള്‍ ചെയ്യാനും മാപ്പില്‍ ദിശകള്‍ നോക്കാനും ഫീച്ചര്‍ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഒരു ഇമേജില്‍ ഉള്ള സെന്റന്‍സ് മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നു. ഏതെങ്കിലും ചിത്രങ്ങളില്‍ നിന്ന് ടെക്‌സ്‌റ്റ് പകര്‍ത്താന്‍, നിങ്ങള്‍ ഫോട്ടോസ് ആപ്പില്‍ നിന്നോ ബ്രൗസറില്‍ നിന്നോ ഒരു ചിത്രം സെലക്റ്റ് ചെയ്യണം. നിങ്ങള്‍ ചിത്രം സെലക്റ്റ് ചെയ്ത ശേഷം കോപ്പി ചെയ്യാന്‍ ആഗ്രഹിക്കുന്ന ടെക്‌സ്‌റ്റില്‍ ടാപ്പ് ചെയ്‌ത് ഹോള്‍ഡ് ചെയ്യുക. ടെക്‌സ്‌റ്റില്‍ ടാപ്പ് ചെയ്‌ത് കഴിഞ്ഞാല്‍ നിങ്ങളുടെ സെലക്ഷന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ഗ്രാബ് പോയിന്റുകള്‍ കാണാന്‍ കഴിയും.

നോട്ട്സ് ആപ്പ് ഉപയോഗിച്ച്‌ ഡോക്യുമെന്റുകള്‍ സ്കാന്‍ ചെയ്യാം

ഐഒഎസ് 12 മുതല്‍ ഐഫോണുകളും ഐപാഡുകളും ഉപയോഗിച്ച്‌ ഡോക്യുമെന്റ്സ് സ്കാന്‍ ചെയ്യാനുള്ള ഓപ്ഷന്‍ ലഭ്യമാണ്. ഇതിന് മുമ്ബ് ഉപയോക്താക്കള്‍ മറ്റൊരു ആപ്ലിക്കേഷന്‍ ഉപയോഗിക്കേണ്ടിയിരുന്നു. നിങ്ങളുടെ ഡിവൈസിലെ നോട്ട്‌സ് ആപ്പ് ഉപയോഗിച്ച്‌ ഒരു ഡോക്യുമെന്റ് സ്‌കാന്‍ ചെയ്യുകയാണെങ്കില്‍ സ്‌കാന്‍ ചെയ്‌ത ഡോക്യുമെന്റ് അതേ ഐക്ലൗഡ് ഐഡി ഉപയോഗിച്ചിട്ടുള്ള മറ്റ് ഡിവൈസുകളിലേക്ക് സിങ്ക് ആകുന്നു. ഐഫോണില്‍ ഒരു ഡോക്യുമെന്റ് സ്കാന്‍ ചെയ്യാന്‍, നോട്ട്സ് ആപ്പ് > ഓപ്പണ്‍ എ നോട്ട് > ക്യാമറ ഐക്കണ്‍ > സ്കാന്‍ ഡോക്യുമെന്റ്സ് എന് പാത്ത് ഫോളോ ചെയ്യുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക