മുംബൈ: ലൈംഗികബന്ധത്തിനിടെ 61കാരന്‍ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു. നാല്‍പ്പതുകാരിയുമായാണ് ഇയാള്‍ രാവിലെ പത്തുമണിയോടെ മുംബൈ കുര്‍ളയിലെ ഹോട്ടലില്‍ മുറിയെടുത്തത്. എന്നാല്‍, അല്പസമയം കഴിഞ്ഞപ്പോള്‍ യുവതി ഹോട്ടല്‍ റിസ്പഷനിലേക്ക് ഫോണ്‍ ചെയ്ത് ഒപ്പമുള്ള ആള്‍ക്ക് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു,​

ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ ചോദ്യം ചെയ്തപ്പോഴാണ് ലൈംഗികബന്ധത്തിനിടെയാണ് ഇയാള്‍ കുഴഞ്ഞുവീണതെന്ന് പൊലീസിന് വ്യക്തമായത്. ലൈംഗികബന്ധത്തിനിടെ ഇയാള്‍ മദ്യപിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടെ കുഴഞ്ഞു വീഴുകയുമായിരുന്നെന്നാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, യുവതി കസ്റ്റഡിയില്‍ തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക