പണം കൈമാറ്റത്തിന് ഇന്ന് പല വഴികളുണ്ട്. അക്കൗണ്ടുകളിലേക്ക് ബാങ്ക് വഴിയോ പണം കൈമാറിയ കാലം മാറി. എടിഎം വഴിയും ഫോണ്‍ വഴിയും പണം ആവശ്യക്കാരന് എത്തിക്കുന്നതാണ് ഇന്നത്തെ രീതി. കറന്‍സി വഴി നേരിട്ടുള്ള ഇടപാടുകള്‍ ഇന്ന് കുറയുകയാണ്. പെട്ടന്നുള്ള അത്യാവശ്യത്തിന് മിക്കവരും പണം കണ്ടെത്തുന്നത് അങ്ങോട്ടും ഇങ്ങോട്ടുമുള്ള കറന്‍സി ഇടപാട് വഴിയാണ്. ഒരു അത്യാവശ്യത്തിന് സുഹൃത്ത് പണം ആവശ്യപ്പെട്ടാല്‍ കയ്യിലുള്ളത് എടുത്ത് കൊടുക്കുന്നതാണ് നമ്മുടെ രീതി. എന്നാല്‍ ഇതിന് വല്ല നിയമ പ്രശ്നമുള്ളതായി നിങ്ങള്‍ക്കറിയുമോ. കറന്‍സിയായി കൈമാറ്റം ചെയ്യുന്ന തുക പരിധിയില്‍ കൂടിയാല്‍ ആദായ നികുതി വകുപ്പിന്റെ പിഴ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. കറന്‍സി ഇടപാടില്‍ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
എത്ര തുക കറന്‍സിയില്‍ കൈമാറ്റം ചെയ്യാം

എത്ര തുക കറന്‍സിയില്‍ കൈമാറ്റം ചെയ്യാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദായ നികുതി വകുപ്പിന്റെ നിയമങ്ങള്‍ പ്രകാരമാണ് ഇത്തരം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ആദായ നികുതി നിയമം സെക്ഷന്‍ 269 എസ്‌എസ് പ്രകാരം ഒരാളില്‍ നിന്ന് ഒരു ദിവസം 20,000ത്തില്‍ കൂടുതല്‍ തുക കറന്‍സി വഴി വായ്പ സ്വീകരിക്കാന്‍ പാടില്ല. ഇത് മറികടന്ന് കറന്‍സി വഴിയുള്ള കൈമാറ്റം നടത്തിയാല്‍ 271 ഡി പ്രകാരം പിഴ ശിക്ഷ ലഭിക്കും. ഇത് സ്വീകരിച്ച അല്ലെങ്കില്‍ നല്‍കിയ തുകയ്ക്ക് തുല്യമായിരിക്കും. എന്നാല്‍ ഒരുഭാ​ഗത്ത് ബാങ്ക്, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ വരികായണെങ്കില്‍ ഇടപാടിന് നിയമപ്രശ്നമില്ല.

പിഴ ഒടുക്കേണ്ടി വരുമോ?

കുടുംബങ്ങളില്‍ നിന്ന് 20,000 രൂപയില്‍ കൂടുതല്‍ കറന്‍സി വഴി വായ്പ എടുക്കുന്നത് നിയമപ്രകാരം കുറ്റകരമാണോ. ഭാര്യയില്‍ നിന്ന് ഇത്തരത്തില്‍ തുക സ്വീകരിച്ചാല്‍ പിഴ ഒടുക്കേണ്ടി വരുമോ?. എന്നാല്‍ ഇത് ബിസിനസ് ആവശ്യങ്ങള്‍ നിറവേറ്റാനാണെന്ന് ഉറപ്പാക്കിയാല്‍ പിഴ ഒഴിവാക്കി കിട്ടും. 2022 ല്‍ ഡല്‍ഹി ട്രിബ്യൂണലില്‍ വന്ന ബല്‍വന്‍ സിംഗും എസിസ്റ്റന്റ് കമ്മിഷണര്‍ ഓഫ് ഇന്‍കം ടാക്‌സും തമ്മിലുള്ള കേസ് ഇത് വ്യക്താമാക്കുന്നുണ്ട്. നികുതിദായകന്‍ പണം വാങ്ങിയത് ഉചതമായ ബിസിനസ് ആവശ്യത്തിനാണെന്ന് തെളിയിച്ചാല്‍ ആദായ നികുതി നിയമ പ്രകാരമുള്ള പിഴ ശിക്ഷയില്‍ നിന്ന ഒഴിവാക്കാമെന്ന് ട്രിബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, ഒരു വ്യാപാരി പെട്ടന്നുള്ള ആവശ്യത്തിന് ഭാര്യയില്‍ നിന്ന് 80000 രൂപ കറന്‍സി ഇടപാടായി കൈപ്പറ്റിയാല്‍ ആദായ നികുതി 269എസ്‌എസ് പ്രകാരം കുറ്റകരമാണ്. എന്നാല്‍ അത്യാവശ്യം തെളിയിച്ചാല്‍രപ 271 ഡി പ്രകാരമുള്ള പിഴ ശിക്ഷയില്‍ നിന്ന് ഒഴിവാക്കും. ബിസിനസ് ആവശ്യങ്ങള്‍ക്കല്ലെങ്കിലും പണം കടം വാങ്ങിയത് അത്യാവശ്യത്തിനാണെന്ന് ഉദ്യോഗസ്ഥന് ബോധ്യമായാല്‍ പിഴ ഒഴിവാക്കും. എന്നാല്‍ പണം രണ്ട് ലക്ഷത്തില്‍ കൂടാന്‍ പാടില്ല. ഇത് നിയമത്തിലെ 273ബി സെക്ഷന്‍ വ്യക്തമാക്കുന്നുണ്ട്.

പണം നല്‍കുന്നയാള്‍ക്കും പിഴയുണ്ടോ?

20,000ത്തില്‍ കൂടുതല്‍ തുക കറന്‍സിയായി വാങ്ങിയാല്‍ അത് പിഴ ശിക്ഷയ്ക്ക് കാരണമാകുമെന്ന് മനസിലാക്കി. പണം വാങ്ങിയ ആള്‍ക്കൊപ്പം നല്‍കുന്നയാള്‍ക്കും ശിക്ഷ ലഭിക്കുമോ എന്നതാണ് ചോദ്യം. നിയമത്തിലെ രണ്ട് വ്യവസ്ഥകളുണ്ട്. ഇത് രണ്ടും പണം വാങ്ങുന്നയാളെ ബാധിക്കുന്നതാണ്. സെക്ഷന്‍ 269എ സ്‌എസ് പണം സ്വീകരിക്കുന്നതിനെയും 269ടി തിരിച്ചടവിനെയുംമാണ് സൂചിപ്പിക്കുന്നത്. ഇതിനാല്‍ പണം നല്‍കുന്നയാള്‍ നിയമപരമായി ബുദ്ധിമുട്ടില്ല. അതേസമയം ഒരു ജീവനക്കാരന്‍ ശമ്ബളമായി 2.4 ലക്ഷം കറന്‍സിയില്‍ കൈപ്പറ്റിയാല്‍ പിഴയുണ്ട്. കൈപ്പറ്റിയ തുകയ്ക്ക് തുല്യമായ പിഴ ഒടുക്കേണ്ടി വരും. എന്നാല്‍ ബാങ്കിംഗ് സൗകര്യമില്ലാത്ത പ്രദേശത്താണ് ഇത്തരമൊരു ഇടപാട് നടന്നതെങ്കില്‍ ഇതിന് പിഴ ഈടാക്കാന്‍ സാധിക്കില്ല്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക