ബെംഗളൂരു: തെരുവില്‍ സംഘം ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ കൂട്ടത്തല്ല്. ബെംഗളൂരുവിലെ പ്രശസ്തമായ സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പരസ്പരം ഏറ്റുമുട്ടിയത്. സ്‌കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ പരസ്പരം തല്ലുണ്ടാക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പെണ്‍കുട്ടികള്‍ ചേരി തിരിഞ്ഞ് പരസ്പരം അടിക്കുകയും തൊഴിക്കുകയും മുടിപിടിച്ചു വലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബേസ്‌ബോള്‍ ബാറ്റെടുത്ത് പെണ്‍കുട്ടികള്‍ പരസ്പരം അടിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പെണ്‍കുട്ടികള്‍ സ്‌റ്റെപ്പില്‍ നിന്നും വീഴുന്നതും, മറ്റൊരാളുടെ മുക്ക് അടിച്ചു പൊട്ടിക്കുന്നതും ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വീഡിയോയില്‍ കാണാം. പ്രശ്നത്തില്‍ ഇടപെട്ട നാട്ടുകാരാണ്, വിദ്യാര്‍ത്ഥിനികളെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, വിദ്യാര്‍ത്ഥിനികള്‍ ഏറ്റുമുട്ടിയതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍, ഇതുവരെ എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തിട്ടില്ലെന്നും നിലവില്‍ ഇത് സംബന്ധിച്ച്‌ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അശോക് നഗര്‍ പൊലീസ് പറഞ്ഞു. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക