കൊച്ചി: മൈലേജില്ലാത്ത ബസുകള്‍ കൂട്ടിയിട്ട് നശിപ്പിച്ച കെഎസ്‌ആര്‍ടിസി നടപടിയെ രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്‌ത് ഹൈക്കോടതി. വാഹനം ഫിറ്റല്ലെങ്കില്‍ ഉടനെ വില്‍ക്കണമായിരുന്നു. മൈലേജില്ലെങ്കില്‍ ബസുകള്‍ വെറുതെ കൂട്ടിയിട്ട് സ്‌ക്രാപ്പാക്കി വില്‍ക്കുകയാണോ വേണ്ടതെന്ന് ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ബസുകള്‍ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

എത്ര കാലമായി ഇങ്ങനെ ബസ് ഇട്ടിരിക്കുന്നു എന്ന ചോദ്യത്തിന് കെഎസ്‌ആര്‍‌ടിസി മറുപടി നല്‍കിയിട്ടില്ല. കൂട്ടിയിടാന്‍ കാരണമായി കെഎസ്‌ആര്‍‌ടിസി പറയുന്നത് മൈലേജില്ല എന്നാണ്. ഇങ്ങനെ വാഹനം ദുരുപയോഗം ചെയ്യുന്നതെന്തിനെന്ന് ചോദിച്ച കോടതി ജീവനക്കാര്‍ ശമ്ബളം ലഭിക്കാത്തതില്‍ ഇന്ന് സമരം ചെയ്യുന്നതിനെ പരാമര്‍ശിച്ചു. 455 ബസുകള്‍ സമയത്ത് വിറ്റിരുന്നെങ്കില്‍ ഒരു ബസിന് 10 ലക്ഷം രൂപ ലഭിക്കുമായിരുന്നില്ലേ എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഇപ്പോള്‍ ബസൊന്നിന് ഒരുലക്ഷത്തില്‍ താഴെപോലും വില ലഭിക്കുമോ എന്നും ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ വിപണി വിലയ്ക്ക് കെ.എസ്.ആര്‍.ടി.സിയ്ക്ക് എണ്ണക്കമ്ബനികള്‍ ഇന്ധനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. എണ്ണക്കമ്ബനികളുടെ അപ്പീലിന്മേലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കെ.എസ്.ആര്‍.ടി.സിയ്ക്ക് റീട്ടെയില്‍ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ബി.പി.സി.എല്‍ ഓയില്‍ എന്നീ കമ്ബനികളാണ് അപ്പീല്‍ നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക