പട്‌ന: ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരത്തെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. ബിഹാറിലെ പാട്‌നയില്‍ രാജീവ് നഗറിലാണ് കോഴിക്കോട് വടകര സ്വദേശിനിയായ ലീതാരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മുറിയില്‍ നിന്നും മലയാളത്തിലെഴുതിയ ആത്മഹത്യാ കുറിപ്പും രാജീവ്‌ നഗര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ദനാപൂര്‍ റെയില്‍വെ‌ സ്‌റ്റേഷനില്‍ അക്കൗണ്ട്‌സ് വിഭാഗത്തില്‍ ജോലിചെയ്‌ത് വരികയായിരുന്നു ലീതാര.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക