മുംബൈ: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയം. 16 റണ്‍സിനാണ് ബാംഗ്ലൂര്‍ വിജയം കണ്ടത്. ദിനേശ് കാര്‍ത്തികിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് റോയല്‍സിന് വിജയം കൊണ്ടുവന്നത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍190 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. ഡല്‍ഹിയുടെ മറുപടി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173ല്‍ ഒതുങ്ങുകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി ഡേവിഡ് വാര്‍ണര്‍ 66 റണ്‍സെടുത്തെങ്കിലും വിജയം കണ്ടില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ദിനേഷ് കാര്‍ത്തിക്കാണ് ബാംഗ്ലൂരിനെ 189 റണ്‍സിലെത്തിച്ചത്. 34 പന്തുകള്‍ നേരിട്ട കാര്‍ത്തിക്ക് അഞ്ച് വീതം സിക്സും ഫോറുമടക്കം 66 റണ്‍സോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദിനെ കൂട്ടുപിടിച്ച്‌ കാര്‍ത്തിക്ക് 97 റണ്‍സാണ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട ഷഹബാസ് 32 റണ്‍സോടെ പുറത്താകാതെ നിന്നു.അര്‍ധ സെഞ്ചുറി നേടിയ ഗ്ലെന്‍ മാക്സ്വെല്ലും ബാംഗ്ലൂരിനായി തിളങ്ങി. 34 പന്തുകള്‍ നേരിട്ട മാക്സ്വെല്‍ രണ്ട് സിക്സും ഏഴ് ഫോറുമടക്കം 55 റണ്‍സെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്റേത് മോശം തുടക്കമായിരുന്നു. 2.3 ഓവറില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അനുജ് റാവത്ത് (0) ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (8) എന്നിവരെ അവര്‍ക്ക് നഷ്ടമായി. വീണ്ടം നിരാശപ്പെടുത്തിയ വിരാട് കോലി 14 പന്തില്‍ നിന്നും 12 റണ്‍സ് മാത്രമെടുത്ത് ഏഴാം ഓവറില്‍ റണ്ണൗട്ടായി. വൈകാതെ സുയാഷ് പ്രഭുദേശായ് (6), മാക്സ്വെല്‍ എന്നിവരും മടങ്ങിയതോടെ ബാംഗ്ലൂര്‍ അഞ്ചിന് 92 റണ്‍സെന്ന നിലയിലായി. എന്നാല്‍ പിന്നീട് സ്റ്റേഡിയം സാക്ഷിയായത് ദിനേഷ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിങ്സിനാണ്. മുസ്തഫിസുര്‍ എറിഞ്ഞ 18-ാം ഓവറില്‍ നാല് ഫോറും രണ്ട് സിക്സുമടക്കം 28 റണ്‍സാണ് കാര്‍ത്തിക്ക് അടിച്ചുകൂട്ടിയത്. മുസ്തഫിസുര്‍ നാല് ഓവറില്‍ 48 റണ്‍സും കുല്‍ദീപ് യാദവ് 46 റണ്‍സും വഴങ്ങി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക