മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വത്തിലെ ‘ചാമ്ബിക്കോ’ വീഡിയോ അനുകരിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീർക്കുന്നത്. ഏറ്റവും പുതിയതായി വ്യത്യസ്തമായ രീതിയില്‍ അനുകരിച്ച്‌ കൊച്ചി മെട്രോയും ട്രെന്‍ഡിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.

മെട്രോ യാഡില്‍ കോച്ചുകള്‍ നിരത്തിയിട്ട് സിനിമയുടെ സംഗീതവും മമ്മൂട്ടിയുടെ ചാമ്ബിക്കോ സംഭാഷണവും ചേര്‍ത്താണ് കൊച്ചി മെട്രോയുടെ ഭീഷ്മ വീഡിയോയെടുത്തിരിക്കുന്നത്. ട്രാക്കില്‍ നിരനിരയായി നാല് കോച്ചുകള്‍ ആദ്യമേ ഇരിപ്പുറപ്പിച്ചു. പിന്നാലെ നടുവില്‍ ഒഴിച്ചിട്ട ട്രാക്കിലേക്ക് സ്ലോ മോഷനില്‍ മറ്റൊരു കോച്ച്‌ വന്നുനില്‍ക്കുന്ന രസകരമായ വീഡിയോയാണ് കെഎംആര്‍എല്‍ എടുത്തിട്ടുള്ള വീഡിയോ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘എന്നാ പിന്നെ ഞങ്ങളും… മാസ് അല്ലേ’ എന്ന അടിക്കുറിപ്പോടെയാണ് കൊച്ചി മെട്രോ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിനോടകം വീഡിയോ സമൂഹ മാധ്യങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക