പാലക്കാട്: എലപ്പുള്ളിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ മാതാവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എലപ്പുള്ളി മണ്ണുകാട് ചുട്ടിപ്പാറ മുഹമ്മദ് ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാന്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവ് ആസിയയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ചുട്ടിപ്പാറ സ്വദേശി ആസിയ കുഞ്ഞിനെ ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കുഞ്ഞിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. മകന് കഴിക്കാന്‍ ഈന്തപ്പഴം നല്‍കിയിരുന്നതായും, പിന്നെ കിടന്ന് ഉറങ്ങിയ കുഞ്ഞ് എഴുന്നേറ്റില്ലെന്നുമാണ് ആസിയ ആദ്യം പറഞ്ഞിരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംശയം തോന്നി പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടിയുടെ കഴുത്ത് ഞെരിച്ച്‌ ശ്വാസംമുട്ടിച്ചതായി തെളിയുകയും ചെയ്തു. മൃദുവായ എന്തോ വസ്തു ഉപയോഗിച്ചാണ് കഴുത്ത് ഞെരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ട്.

ഒരുവര്‍ഷത്തോളമായി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു ആസിയ. ഉമ്മയുടെയും സഹോദരിയുടെ കുടുബത്തിന്റെയുമൊപ്പമാണ് താമസം. യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. മകനുള്ള വിവരം കാമുകന്‍ അറിയാതിരിക്കാന്‍ കൊലപ്പെടുത്തി എന്നാണ് ആസിയയുടെ മൊഴി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക