വര്‍ഷങ്ങളായി ചെയ്യുന്ന തൊഴിലിനോടും തൊഴിലിടത്തോടും നമുക്കേവര്‍ക്കും ഒരു ആത്മബന്ധം തോന്നാറുണ്ട്. നാം സ്വന്തമാക്കുന്ന വാഹനങ്ങളോ അല്ലെങ്കില്‍ ജോലിയുടെ ഭാഗമായി സ്ഥിരമായി ഓടിക്കുന്ന വാഹനങ്ങളോടും ഒരു തരത്തിലുള്ള അടുപ്പം നമുക്ക് തോന്നാറുണ്ട്. അങ്ങനെ കൂടെകൊണ്ടു നടന്ന ഒന്നിനെ വിട്ടുകൊടുക്കേണ്ടി വരുമ്ബോള്‍ ദുഃഖം വരാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ അത്തരത്തില്‍ ഇത്രയും നാള്‍ താന്‍ കൊണ്ടുനടന്ന ബസിനോട് വിടചൊല്ലേണ്ടി വന്ന ഒരു കെഎസ്‌ആര്‍ടിസി (KSRTC) ഡ്രൈവറുടെ യാത്രപറച്ചിലാണ് ശ്രദ്ധ നേടുന്നത്.

കേരള സര്‍ക്കാരിന്റെ പുതിയ കമ്ബനിയായ കെ സ്വിഫ്റ്റ് (K Swift) വന്നപ്പോള്‍ റൂട്ട് നഷ്ടമായ ബസിനോടായിരുന്നു ഡ്രൈവറുടെ വൈകാരികമായ വിടപറച്ചില്‍. കെഎസ്‌ആര്‍ടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുംകുട്ടന്‍ തന്റെ പ്രിയപ്പെട്ട ബസിനോട് വിടപറയുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ചങ്ങനാശ്ശേരിയില്‍ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തര്‍സംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുംകുട്ടന്‍. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേര്‍ന്നുനിന്ന് പൊട്ടിക്കരയുകയായിരുന്നു പൊന്നുംകുട്ടന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദീര്‍ഘദൂര സര്‍വീസുകള്‍ ലാഭകരമായി നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്‌ആര്‍ടിസിക്ക് കീഴില്‍ സ്വിഫ്റ്റ് (സ്മാര്‍ട് വൈസ് ഇന്റഗ്രേറ്റഡ് ഫാസ്റ്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം) എന്ന കമ്ബനി രൂപീകരിച്ചത്. ഇത് പ്രകാരം നിരവധി ദീര്‍ഘദൂര സര്‍വീസുകള്‍ കെ സ്വിഫ്റ്റ് ഏറ്റെടുത്തിരുന്നു.

മിനിഞ്ഞാന്നായിരുന്നു കെ സ്വിഫ്റ്റിന്റെ ആദ്യ സര്‍വീസ്. തിരുവനന്തപുരത്ത് നിന്നും ബാം​ഗ്ലൂരിലേക്ക് പോകുന്ന ബസിന്റെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു നിര്‍വഹിച്ചത്. തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി ടെര്‍മിനലില്‍ വെച്ച്‌ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങില്‍ ഗതാ​ഗത വകുപ്പ് മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ വകുപ്പ്മന്ത്രി വി. ശിവന്‍കുട്ടി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ എന്നിവരും പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക