കേ​ര​ളാ പോ​ലീ​സ് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യ​മെ​ന്ന പേരി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച്‌ കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ര്‍ അ​ഡ്വ. ഷോ​ണ്‍ ജോ​ര്‍​ജ്. പാ​ലി​യേ​ക്ക​ര ടോ​ളി​നു സ​മീ​പം ടി​പ്പ​ര്‍ ലോ​റി​ക​ളി​ല്‍​നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന പോ​ലീ​സ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ഷോ​ണ്‍ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ക​ല്‍ മാ​ത്ര​മ​ല്ല രാ​ത്രി​യി​ലും ഉ​ണ്ട് പി​ടി​ച്ചു​പ​റി എ​ന്നും ഷോ​ണ്‍ കു​റി​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം മ​ല്ല​പ്പ​ള്ളി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ മോ​ഷ​ണം പോ​യി​രു​ന്നു. പി​ടി​ച്ചു​പ​റി​ക്കാ​രു​ടെ ഉ​പ​ക​ര​ണം അ​ടി​ച്ചു​മാ​റ്റി​യ ബ​ഹു​മാ​ന്യ ക​ള്ള​ന്‍​മ്മാ​ര്‍​ക്ക് ന​മോ​വാ​ക​മെ​ന്ന് അ​ന്ന് ഷോ​ണ്‍ ക​മ​ന്‍റി​ട്ടി​രു​ന്നു. ഫ​ല​ത്തി​ല്‍ ര​ണ്ടു​പേ​രും ചെ​യു​ന്ന​ത് ഒ​രേ ജോ​ലി ആ​ണ്. ഒ​ന്ന് പകല്‍, മ​റ്റേ​ത് രാ​ത്രി അ​ത്ര​യേ​യു​ള്ളൂ​വെ​ന്നും ഷോ​ണ്‍ കു​റി​ച്ചി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ​രൂ​പം:

ഞാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​ത് പി​ന്‍‌​വ​ലി​ക്കു​ന്നു , പക​ല്‍ മാ​ത്ര​മ​ല്ല രാ​ത്രി​യി​ലും ഉ​ണ്ട് പി​ടി​ച്ചു​പ​റി ……
പി​ണ​റാ​യി വി​ജ​യ​ന്റെ പോ​ലീ​സ് ഒ​രു ഉ​ളു​പ്പും ഇ​ല്ലാ​തെ ടിപ്പ​ര്‍ ലോ​റി​ക​ളി​ല്‍​നി​ന്നും നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന ദൃ​ശ്യം ……
പാ​ലി​യേ​ക്ക​ര ടോ​ളി​ന് സ​മീ​പം രാ​ത്രി 3.30 am ……
ഇ​ങ്ങ​നെ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളി​ല്‍​നി​ന്നും ആ​ണ് പി​രി​വു ന​ട​ന്ന​ത് ……
ആ​ര്‍​ക്കെ​ങ്കി​ലും സം​ശ​യം ഉ​ണ്ടെ​ങ്കി​ല്‍ ബന്ധപ്പെടുക കൂടു​ത​ല്‍ വീ​ഡി​യോ ത​രാം …..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക