സെക്സും പോണും ഉള്‍പ്പെടെ ഒരു ഉത്തേജന മാര്‍ഗ്ഗവുമില്ലാതെ തന്നെ രതിമൂര്‍ച്ഛ കൈവരിക്കാനാകുമെന്ന അവകാശ വാദവുമായി ഒരു അധ്യാപിക രംഗത്ത്. മനസ് മാത്രം ഉപയോഗിച്ച്‌ രാത്രിമൂര്‍ച്ഛ കൈവരിക്കാനാകുമെന്നാണ് യുവതി പറയുന്നത്. യൂറോപ്പിലെ എസ്‌തോണിയയില്‍ നിന്നുള്ള കരോലിന്‍ സാര്‍സ്‌കിയാണ് അവകാശ വാദവുമായി എത്തിയിരിക്കുന്നത്. പത്ത് വര്‍ഷത്തോളമായി യുവതി ഇതിനായി പരിശ്രമിക്കുകയായിരുന്നു.

വജിനിസ്മസ് അഥവാ യോനീസങ്കോചം എന്ന ലൈംഗിക പ്രശ്നം അനുഭവിക്കുന്ന വ്യക്തിയായത് കൊണ്ടും കൂടിയാണ് യോഗയും താന്ത്രിക പരിശീലനവും ഉപയോഗിച്ച്‌ മനസ്സ് കൊണ്ട് അത്തരമൊരു രതിമൂര്‍ച്ഛ കൈവരിക്കാന്‍ പരിശീലനം നടത്തിവന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ യോനിയിലെ പേശികള്‍ മുറുകുകയും, അസഹനീയമായ വേദന അനുഭവപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് വജിനിസ്മസ്. ഒരു ഉത്തേജനവുമില്ലാതെ പത്ത് മിനിറ്റ് വരെ തനിക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ സാധിക്കുമെന്നാണ് യുവതി ഇപ്പോള്‍ അവകാശപ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ ‘ഓര്‍ഗാസ്മിക് എനര്‍ജി’ ഉണര്‍ത്താനുള്ള ശക്തി എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്ന് കരോലിന്‍ പറയുന്നു. സെക്ഷ്വല്‍ മെഡിസിന്‍ എന്ന ഒരു ശാസ്ത്ര ജേണലില്‍ അവര്‍ ഇതിനെക്കുറിച്ച്‌ വിശദമായി വിവരിച്ചിട്ടുണ്ട്. ഇവരുടെ ഈ വെളിപ്പെടുത്തലില്‍ സത്യമുണ്ടോ എന്നറിയാന്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവരില്‍ പലവിധ പരിശോധനകള്‍ നടത്തി. ലൈംഗിക പഠനങ്ങളില്‍ ഉപയോഗിച്ച്‌ വരുന്ന രതിമൂര്‍ച്ഛ റേറ്റിംഗ് സ്‌കെയിലില്‍ അവളുടെ രതിമൂര്‍ച്ഛ റാങ്ക് ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ അവളോട് ആവശ്യപ്പെട്ടു. ലൈംഗികാവയവത്തെ ഉത്തേജിപ്പിക്കാതെ മനസ്സ് ഉപയോഗിച്ച്‌ അവള്‍ ക്ലൈമാക്സില്‍ എത്തിയെന്ന് ഫലങ്ങള്‍ വെളിപ്പെടുത്തിയതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉത്തേജനമില്ലാത്ത രതിമൂര്‍ച്ഛയ്ക്ക് തൊട്ടുപിന്നാലെയും, 30 മിനിറ്റിനു ശേഷവും, 30 മിനിറ്റിന് മുമ്ബും രക്തപരിശോധനയും ഗവേഷകര്‍ നടത്തി. ഈ പരിശോധന ആഴ്ചയില്‍ ഒരിക്കല്‍ എന്ന നിലയില്‍ മൂന്ന് ആഴ്ചകളില്‍ ആവര്‍ത്തിച്ചു. ആദ്യ ആഴ്ചയില്‍, അഞ്ച് മിനിറ്റ് വരെ രതിമൂര്‍ച്ഛ നീണ്ടു നിന്നുവെന്ന് അവര്‍ കണ്ടെത്തി. രണ്ടാമത്തെ ആഴ്ച 10 മിനിറ്റും, മൂന്നാമത്തേത് ആഴ്ച്ച വീണ്ടും 10 മിനിറ്റും അത് നീണ്ടു നിന്നു. അഞ്ചു മിനിറ്റ് രതിമൂര്‍ച്ഛയ്ക്കുശേഷം നടത്തിയ പരിശോധനയില്‍ അവളുടെ രക്തത്തില്‍ പ്രോലക്റ്റിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കാണാന്‍ സാധിച്ചു. രതിമൂര്‍ച്ഛയ്ക്ക് ശേഷം സ്ത്രീകള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് പ്രോലാക്റ്റിന്‍ എന്ന് മുന്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 10 മിനിറ്റ് രതിമൂര്‍ച്ഛയ്ക്ക് ശേഷമുള്ള പരിശോധനയില്‍, ക്ലൈമാക്‌സിന് തൊട്ടുപിന്നാലെ പ്രോലാക്റ്റിന്റെ അളവ് 48 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി.

അവള്‍ ആര്‍ത്തവചക്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തിലായതിനാലായിരിക്കാം ഹോര്‍മോണ്‍ നിലവാരത്തില്‍ ഉയര്‍ച്ചയുണ്ടായതെന്ന് മനഃശാസ്ത്രജ്ഞനായ ജെയിംസ് ഫോസ് അഭിപ്രായപ്പെട്ടു. എന്ത് തന്നെയായാലും, അവള്‍ ഈ മേഖലയില്‍ ഒരു വിദഗ്ദ്ധയായിട്ടാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. മെച്ചപ്പെട്ട ലൈംഗിക ജീവിതത്തിന് ഉപദേശം തേടി നിരവധി ആളുകളാണ് അവളെ സമീപിക്കുന്നത്.

അതേസമയം, ലൈംഗികാവയവത്തിന്റെ സഹായമില്ലാതെയുള്ള ഇത്തരം രതിമൂര്‍ച്ഛകള്‍ മുന്‍പും രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണഗതിയില്‍, ശരീരത്തിലെ എറോജെനസ് സോണുകളുടെ ഉത്തേജനവും ലൈംഗികാഭിലാഷവും കൂടിച്ചേര്‍ന്നാണ് സ്ത്രീകളിലും പുരുഷന്മാരിലും രതിമൂര്‍ച്ഛയുണ്ടാകുന്നത്. എന്നാല്‍ കായിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ മുലയൂട്ടല്‍ തുടങ്ങിയ ലൈംഗികേതര സാഹചര്യങ്ങളിലും സ്ത്രീകള്‍ക്ക് രതിമൂര്‍ച്ഛ അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക