കൊച്ചി: അങ്കമാലി കരയാംപറമ്ബ് ഫ്ലാറ്റിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവും (cannabis)ഹാഷിഷ് ഓയിലും (Hash oil)പിടിച്ച കേസില്‍ ഒരു യുവതി അറസ്റ്റില്‍. മറ്റൂര്‍ ഓഷ്യാനസ് ക്രസന്‍റ് ഫ്ലാറ്റില്‍ താമസിക്കുന്ന കുട്ടനാട് എടത്വാ പുളിന്തറയില്‍ വീട്ടില്‍ സീമ ചാക്കോ (സോണി 40) യാണ് അറസ്റ്റിലായത്.

ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് യുവതിയെ പിടികൂടിയത്. കൊടുവള്ളി സ്വദേശി മുഹമ്മദ് സാഹിറിന്റെ കാറില്‍ നിന്നാണ് പതിനൊന്നര കിലോയോളം കഞ്ചാവും, ഒന്നര കിലോയോളം ഹാഷിഷ് ഓയിലും പിടികൂടിയത്. ഇയാള്‍ ഉള്‍പ്പെടെ എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് പിടിയിലായ സീമ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന സീമ കഞ്ചാവ് വാങ്ങുന്നതിന് പലവട്ടം മറ്റൊരു പ്രതിയായ റൊണാള്‍ഡോ ജബാറുമൊത്ത് ആന്ധ്രയില്‍ പോയിട്ടുണ്ട്. കഞ്ചാവ് ഏജന്‍റുമാരുമായി കച്ചവടം ഉറപ്പിക്കുന്നത് ഇവരുടെ നേതൃത്വത്തിലാണ്. നെടുമ്ബാശേരി കേന്ദ്രീകരിച്ചാണ് സീമയുടെ പ്രവര്‍ത്തനം. ആന്ധ്ര, കര്‍ണ്ണാടക സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. അടുത്ത കാലത്ത് മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് റൂറല്‍ ജില്ലയില്‍ പിടിയിലാകുന്ന മൂന്നാമത്തെ വനിതയാണ് സീമ. ഇന്‍സ്പെക്ടര്‍ സോണി മത്തായി, എസ്.ഐമാരായ അരുണ്‍ ദേവ്, ടി.എം.സൂഫി, ഡിനി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക