ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത നീന്തല്‍ താരങ്ങള്‍ അറസ്റ്റില്‍. ബെം​ഗളുരുവില്‍ ആശുപത്രിയില്‍ നഴ്സ് ആയി ജോലി ചെയ്യുന്ന 22കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ട്രെയിനിങ്ങിന്റെ ഭാ​ഗമായാണ് നാല് നീന്തല്‍ താരങ്ങള്‍ ബെം​ഗളുരുലെത്തിയത്. തുട‍ര്‍ന്ന് ഇവ‌രിലൊരാളായ രജത് ഡേറ്റിങ് ആപ്പിലൂടെ യുവതിയെ പരിചയപ്പെടുകയായിരുന്നു.

മാ‌‌ര്‍ച്ച്‌ 24ന് ഇരുവരും ഹോട്ടലില്‍ ഡിന്ന‌ര്‍ കഴിക്കാനായി എത്തി. തുട‌ര്‍ന്ന് രജത് യുവതിയെ റൂമിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും റൂമിലെത്തിയ ശേഷം ഇയാളും മൂന്ന് സുഹൃത്തുക്കളും ചേ‌ര്‍ന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ദേവ് സരോഹ, യോ​ഗേഷ് കുമാ‌ര്‍, രജത്,ശിവ രാണ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബലാത്സം​ഗത്തിന് ഇരയാക്കപ്പെട്ട താന്‍ രാത്രിയില്‍ സു​ഹൃത്തുക്കളെ വിളിക്കുകയായിരുന്നുവെന്നും അവ‌ര്‍ എത്തിയാണ് തന്നെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയതെന്നും യുവതി പറയുന്നു. വെള്ളിയാഴ്ചയാണ് യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുന്നത്. യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കുകയും കൂട്ടബലാത്സം​ഗം ചെയ്യപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക