ന്യൂഡല്‍ഹി: ഇന്നാണ് ആധാർ കാര്‍ഡുമായി പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി (2022 മാര്‍ച്ച്‌ 31). പാന്‍കാര്‍ഡുകളെ ആധാറുമായി ബന്ധിപ്പിക്കാത്ത നികുതി ദായകര്‍ക്ക് 500 മുതല്‍ 1000 രൂപ വരെ പിഴ നല്‍കേണ്ടിവരു​മെന്ന് ആദായനികുതി വകുപ്പ് മുന്നറിയിപ്പു നല്‍കി. സമയപരിധി കഴിഞ്ഞാല്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ പ്രവര്‍ത്തന രഹിതമാകുവാനും സാധ്യതയുണ്ട്.

മാര്‍ച്ച്‌ 31ന് ശേഷം ആദ്യ മൂന്ന് മാസത്തേക്ക് 500 രൂപ നല്‍കി പാന്‍-ആധാര്‍ ലിങ്കിങ് പൂര്‍ത്തീകരിക്കാം. എന്നാല്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഈ തുക ഇരട്ടിയാകും. പിന്നീട് ലിങ്കിങ് പൂര്‍ത്തീകരിക്കാന്‍ 1000 രൂപ പിഴ നല്‍കേണ്ടിവരുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ്(സിബിഡിടി) അറിയിപ്പില്‍ വ്യക്തമാക്കി. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍, അത് പ്രവര്‍ത്തനരഹിതമാകും. ആദായ നികുതി പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് ലിങ്കിങ് പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സിബിഡിടി വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 30 ആയിരുന്നു. എന്നാല്‍ പ്രക്രിയ പൂര്‍ണ്ണമാവാത്തതിനാല്‍ ഇതിന്റെ സമയപരിധി 2022 മാര്‍ച്ച്‌ 31 വരെ നീട്ടുകയായിരുന്നു. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍, നിക്ഷേപം, ബാങ്ക് അക്കൗണ്ട് തുറക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് പാന്‍ കാര്‍ഡ് നമ്ബര്‍ ആവശ്യമാണ്. അതിനാല്‍ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ സാമ്ബത്തിക ഇടപാടുകള്‍ തടസപ്പെടാന്‍ സാധ്യതയുണ്ട്. മറ്റൊരു പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ ആകില്ല. ഇതുവഴി പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ, വസ്തു വില്‍ക്കാനോ വാങ്ങാനോ, സാധിക്കാത്ത അവസ്ഥയുണ്ടാകും. പാന്‍കാര്‍ഡ് ഇല്ലെങ്കില്‍ ഉയര്‍ന്ന ടിഡിഎസ് ഈടാക്കാനും സാധ്യതയുണ്ട്.

പാന്‍ കാര്‍ഡ് ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം?

  • ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് പോര്‍ട്ടല്‍ https://www.incometaxindiaefiling.gov.in/home തുറക്കുക
  • വെബ്‌പേജിന്റെ ഇടതുവശത്തെ ക്വിക്ക് ലിങ്കില്‍ നിന്ന് ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്കുചെയ്യുക.
  • തുറന്നു വരുന്ന ലിങ്കില്‍ പാന്‍ നമ്ബര്‍, ആധാര്‍ വിശദാംശങ്ങള്‍, പേര് മുതലായ എല്ലാ വിവരങ്ങളും നല്‍കുക.
  • ‘എന്റെ ആധാര്‍ വിശദാംശങ്ങള്‍ യുഐ‌ഡി‌എഐ ഉപയോഗിച്ച്‌ സാധൂകരിക്കാന്‍ ഞാന്‍ സമ്മതിക്കുന്നു’ എന്ന് എഴുതിയിരിക്കുന്ന ബോക്സ് ടിക്ക് ചെയ്യുക.
  • ക്യാപ്‌ച കോഡ് നല്‍കുക.
  • ലിങ്ക് ആധാറില്‍ ക്ലിക്കു ചെയ്‌ത് സബ്മിറ്റ് അമര്‍ത്തുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക