കൊല്‍ക്കത്ത: അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയെന്നാരോപിച്ച്‌ നടി രൂപാ ദത്തയെ അറസ്റ്റ് ചെയ്തു. ബിധാനഗര്‍ നോര്‍ത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം.

പുസ്തകമേള നടക്കുന്ന സമയത്ത് ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് വലിച്ചെറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് സംശയം തോന്നി. പോലീസ് യുവതിയെ ചോദ്യം ചെയ്യുകയും, സ്ത്രീയുടെ ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗില്‍ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് അവര്‍ കൊല്‍ക്കത്തയിലെ സിനിമ-സീരിയല്‍ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് സിനിമാ നിര്‍മ്മാതാവ് അനുരാഗ് കശ്യപിനെതിരെ തെറ്റായ ലൈംഗികാരോപണം ഉന്നയിച്ച അതേ നടിയാണ് രൂപ ദത്തയെന്ന് പോലീസ് പറഞ്ഞു. വിവിധ ഇടങ്ങളില്‍ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങള്‍ നടിയുടെ ഡയറിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച്‌ ഇവര്‍ മോഷണം നടത്തുക പതിവായിരുന്നു. അറസ്റ്റ് ചെയ്ത നടിയെ നാളെ കോടിയില്‍ ഹാജരാക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക